പ്യോങ്യാങ്: രാജ്യാന്തരരംഗത്ത് കടുത്ത പ്രത്യാഘാതങ്ങള്‍ക്കിടയാക്കാവുന്ന പുതിയ വെളിപ്പെടുത്തലുമായി ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍. രാജ്യം അതീവ സ്ഫോടനശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് സ്വായത്തമാക്കിയതായാണ് കിമ്മിന്‍െറ അവകാശവാദം. 2011ല്‍ അന്തരിച്ച തന്‍െറ പിതാവിനെ അടക്കംചെയ്ത ഫ്യോങ്ചോന്‍ റവലൂഷനറി സൈറ്റ് സന്ദര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍െറ വെളിപ്പെടുത്തല്‍.
‘രാഷ്ട്രസ്ഥാപകനായ കിം ഇല്‍ സുങ്ങിന്‍െറ പദ്ധതികള്‍ ഉത്തരകൊറിയയെ കരുത്തുറ്റരാജ്യമായി വികസിപ്പിക്കുകയുണ്ടായി. രാജ്യത്തിന്‍െറ പരമാധികാരവും അന്തസ്സും കാത്തുരക്ഷിക്കാന്‍ പ്രാപ്തമായ ആറ്റംബോംബുകളും ഹൈഡ്രജന്‍ ബോംബുകളും നാം സ്വായത്തമാക്കിക്കഴിഞ്ഞിരിക്കുന്നു’ കമീഷനെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനവേളയില്‍ കൂടുതല്‍ വ്യാപകമായ വിനാശംവിതക്കാന്‍ ശേഷിയുള്ളവയാണ് ഹൈഡ്രജന്‍ ബോംബുകള്‍. ആറ്റംബോംബുകളില്‍ അണുവിഘടന രീതി അവലംബിക്കപ്പെടുമ്പോള്‍ അണു സംയോജനരീതിയാണ് ഹൈഡ്രജന്‍ ബോംബുകളുടെ മുഖ്യ സവിശേഷത.
അതേസമയം, ഉത്തരകൊറിയന്‍ പ്രസിഡന്‍റിന്‍െറ അവകാശവാദം നുണബോംബാണെന്ന് ദക്ഷിണകൊറിയന്‍ ആണവവിദഗ്ധര്‍ വിലയിരുത്തി.
ഹൈഡ്രജന്‍ ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാങ്കേതികജ്ഞാനം വടക്കന്‍കൊറിയ സ്വായത്തമാക്കിയിട്ടില്ളെന്നാണ് ദക്ഷിണകൊറിയന്‍ വിദഗ്ധരുടെ നിഗമനം. ബോംബുകളുമായി ബന്ധപ്പെട്ട വടക്കന്‍കൊറിയയുടെ അവകാശവാദങ്ങള്‍ വിശ്വാസയോഗ്യമല്ളെന്നും സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ പൊള്ളയാണെന്നും മേഖലയിലെ പരിചയസമ്പന്നരായ അണുവായുധകേന്ദ്രങ്ങള്‍ കരുതുന്നു.
2006, 2009, 2013 വര്‍ഷങ്ങളില്‍ ആണവവിസ്ഫോടന പരീക്ഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് രക്ഷാസമിതിയുടെ സാമ്പത്തിക ഉപരോധം നേരിടുന്ന രാജ്യമായ ഉത്തരകൊറിയയുടെ പുതിയ വെളിപ്പെടുത്തലിനെ സംബന്ധിച്ച് ചൈന പ്രതികരണം അറിയിച്ചില്ളെന്ന് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. ഉത്തരകൊറിയയുടെ സുപ്രധാന സഖ്യരാഷ്ട്രമാണ് ചൈന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.