കൈറോ: ഗസ്സ അതിര്‍ത്തിക്കടുത്ത് 20 ഭൂഗര്‍ഭപാതകള്‍ തകര്‍ത്തതായി ഈജിപ്ത് സൈന്യം അറിയിച്ചു. ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഗസ്സയിലേക്ക് സാധനങ്ങള്‍ കടത്തുന്നതിന് ഭൂഗര്‍ഭപാത നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
2007ല്‍ ഹമാസ് ഗസ്സ അതിര്‍ത്തി പിടിച്ചെടുത്തശേഷം ഇസ്രായേലിനോടൊപ്പം ഈജിപ്തും ഫലസ്തീന്‍ അതിര്‍ത്തികളില്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ ആക്രമണത്തിനു ശേഷമാണ് ഭൂഗര്‍ഭപാതകള്‍ നശിപ്പിക്കാനുള്ള ശ്രമം സൈന്യത്തിന്‍െറ നേതൃത്വത്തില്‍ ഊര്‍ജിതമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.