ഇസ്ലാമാബാദ്: പെഷാവറിലെ സൈനിക സ്കൂളിൽ നടത്തിയ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നാലു പേരെ പാകിസ്താൻ തൂക്കിലേറ്റി. പട്ടാള കോടതി വധശിക്ഷ വിധിച്ചവരെയാണ് തൂക്കിലേറ്റിയത്.
ആക്രമണത്തിന് തീവ്രവാദികൾക്ക് സഹായം ചെയ്ത നാലുപേരെയാണ് തൂക്കിലേറ്റിയത്. പാകിസ്താൻ താലിബാെൻറ ചെറു വിഭാഗത്തിൽ പെട്ടവരാണ് പ്രതികൾ. വടക്ക് പടിഞ്ഞാറൻ നഗരമായ കൊഹാത്തിലെ ജയിലിൽ ബുധനാഴ്ച പുലർച്ചെയാണ് ശിക്ഷ നടപ്പാക്കിയത്. സ്കൂളിൽ ആക്രമണം നടത്തിയ തീവ്രവാദികൾ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
2014 ഡിസംബർ 16നാണ് പെഷാവറിലെ സൈനിക സ്കൂളിൽ തീവ്രവാദികൾ ആക്രമിച്ചു കയറി കുട്ടികൾ അടക്കം 150 പേരെ കൊലപ്പെടുത്തിയത്. ലോകത്തെ നടുക്കിയ സ്കൂൾ ആക്രമണത്തിെൻറ വാർഷികത്തിന് രണ്ട് ആഴ്ച മാത്രം ബാക്കിയിരിക്കെയാണ് ശിക്ഷ നടപ്പാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ശിക്ഷ നടപ്പാക്കുന്നത് ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.