ദ്വീപ് തർക്കം: ചൈനക്കെതിരെ ഫിലിപ്പീൻസ്​ കോടതിയിൽ

മനില: ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾക്കുമേൽ ചൈന അവകാശമുന്നയിക്കുന്നതിനെതിരെ ഫിലിപ്പീൻസ് ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ. വിവാദ വിഷയത്തിൽ അഞ്ചു ദിവസം നീളുന്ന വിചാരണയിലാണ് ഫിലിപ്പീൻസ് ചൈനക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാൽ, വിചാരണയിൽ ഹാജരാകാൻ ചൈന ഇതുവരെ തയാറായിട്ടില്ല. എതിർവാദമുന്നയിക്കാൻ ജനുവരി ഒന്നുവരെ ജഡ്ജി ചൈനക്ക് സമയം നൽകിയിട്ടുണ്ട്.  

ചൈനയുമായി ഞങ്ങളുടെ ബന്ധം വിലപ്പെട്ടതാണ്. അത് കാത്തുസൂക്ഷിക്കാനാണ് വിവാദ വിഷയത്തിൽ മധ്യസ്ഥതക്ക് മുൻകൈയെടുത്തതെന്ന് ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി ആൽബെർട്ട് ഫെരോരോസ് ഡെൽ റൊസാരിയോ പറഞ്ഞു. എന്നാൽ, ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾക്കുമേലുള്ള ചൈനയുടെ അവകാശവാദം ഉടമ്പടി ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.