Posted On
date_range Updated On
date_range ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്താനിൽ കാണാതായി
ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താനിൽ കാണാതായതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതലാണ് ഇരുവരേയും കാണാതായത്. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.
നേരത്തെ ചാരവൃത്തി ആരോപിച്ച് രണ്ട് പാകിസ്താൻ ഉദ്യോഗസ്ഥരെ ഇന്ത്യ നാടുകടത്തിയിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസി വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യയുടെ നടപടിക്ക് തിരിച്ചടിയായി രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താൻ തിരിച്ചയക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒൗദ്യോഗിക ആവശ്യത്തിനായി പോയ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.