പാകിസ്​താനിലെ പച്ചക്കറി മാർക്കറ്റിൽ ബോംബ്​ സ്​ഫോടനം; 18 മരണം

പെഷവാർ: പാകിസ്​താനിലെ ഷിറ്റ പ്രദേശത്ത്​ ശനിയാഴ്​ചയുണ്ടയ ബോംബ്​ സ്​ഫോടനത്തിൽ 18പേർ മരിച്ചു. 47 പേർക്ക്​ പരിക്കേറ്റു. കുറം ജില്ലയിൽ പനച്ചിനാർ സിറ്റിയിലെ തിരക്കേറിയ പച്ചക്കറി മാർക്കറ്റിലാണ്​ സ്​​േഫാടനം നടന്നത്​. സ്​ഫോടക വസ്​തുക്കൾ പച്ചക്കറി പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നെന്ന്​ മുതിർന്ന സർക്കാർ ഉദ്യോഗസ്​ഥൻ ഇക്രമുല്ലാഹ്​ ഖാൻ പറഞ്ഞു. 11 മൃതശരീരങ്ങളും  ​40ഒാളം പരിക്കേറ്റവരും പനച്ചിനാർ ആശുപത്രിയിൽ എത്തിയതായി ആശുപത്രി അധികൃതർ സ്​ഥീരീകരിച്ചു.

പാകിസ്​താൻ സൈന്യം സംഭവസ്​ഥലത്തെത്തി​. സൈന്യത്തി​​െൻറ ഹെലികോപ്​റ്ററുകൾ ഉപയോഗിച്ച്​ പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റി. അർധ സ്വയംഭരണാധികാരമുള്ള ഗോത്ര മേഖലയാണ്​ കുറം ജില്ല.

Tags:    
News Summary - 18 Killed, 47 Injured in Pakistan's Vegetable Market Blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.