വൈറലായ ആ ചായക്കടക്കാരൻ ഇപ്പോൾ ഇവിടെയാണ്​; അർഷദ്​ഖാ​െൻറ പുതിയജീവിതം പരിചയ​െപ്പടാം

കുറേനാൾ മുമ്പ്​ വൈറലായ ആ സുന്ദരൻ ചായ്​വാലയെ ഒാർമയില്ലേ. അർഷദ്​ഖാൻ എന്നായിരുന്നു ആ ചായക്കടക്കാര​െൻറ പേര്​. നീലക്കണ്ണുള്ള പാകിസ്​ഥാനിയായ ഇയാളുടെ ചിത്രം ഒരു ഫോ​േട്ടാഗ്രാഫർ​ ത​െൻറ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവയ്​ക്കുകയായിരുന്നു. ഒറ്റ രാത്രികൊണ്ട്​തന്നെ ചി​ത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. 2016 ലായിരുന്നു ഇൗ സംഭവങ്ങളെല്ലാം നടന്നത്​.ചിത്രങ്ങൾ വൈറലായതോടെ നിരവധി ചലച്ചിത്രങ്ങളും പരസ്യങ്ങളും മോഡലിംഗ് പ്രോജക്ടുകളും അർഷദ്​ഖാനെ തേടിയെത്തുകയും ചെയ്​തിരുന്നു.


നാലുവർഷത്തിനുശേഷം, അർഷാദ് ഇസ്ലാമാബാദിൽ 'കഫെ ചായ്​വാല' എന്നപേരിൽ റൂഫ് ടോപ്പ് കഫെ നടത്തുകയാണ്​. 'കഫേയ്‌ക്ക് അർഷദ് ഖാൻ എന്ന് പേരിടാൻ പലരും ആവശ്യപ്പെട്ടിരുന്നു. ചായ്​വാല നീക്കണമെന്നായിരുന്നു അവർ പറഞ്ഞത്​. എങ്കിലും അതെ​െൻറ ഐഡൻറിറ്റിയായതിനാൽ നിരസിക്കുകയായിരുന്നു'-അർഷദ് പ്രാദേശിക വാർത്താ ചാനലുകളോട് പറഞ്ഞു. പരമ്പരാഗതരീതിയിലാണ്​ അർഷദ്​ ത​െൻറ കോഫിഷോപ്പ്​ നിർമിച്ചിരിക്കുന്നത്​. പ്രാദേശിക ഫർണിച്ചറുകൾ, ജനപ്രിയ ട്രക്​ ആർട്ട്, ഉറുദു കവിതകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്​ കഫേയുടെ ഉൾവശം. 'കഫെ രൂപകൽപ്പന ചെയ്യാൻ ഞങ്ങൾ ട്രക്​ ആർട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്​. ഇതോ​െടാപ്പം പ്രാദേശികമായ രീതിയിലെ മേശകളും കസേരകളും സ്ഥാപിക്കുകയും ചെയ്തു'-അർഷദ്​ പറയുന്നു.

കഫേയിലെ മെനു ചായയിലും കാപ്പിയിലും മാത്രം ഒതുങ്ങുന്നതല്ല. 20 ലധികം വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. എന്തായാലും നെറ്റിസൻസ്​‌ അർ‌ഷദി​െൻറ പുതിയ സംരംഭത്തെ അഭിനന്ദിച്ച്​ രംഗത്ത്​ എത്തിയിട്ടുണ്ട്​. 'അവൻ ഇത്ര ദൂരം എത്തിയെന്നത് അതിശയകരമാണ്. രൂപത്തിൽ മാത്രമല്ല, സംസാരിക്കുന്ന രീതിയിലും വളരെ ആകർഷകത്വമുള്ളയാളാണ്​ അർഷദ്​. ദൈവം അവനെ അനുഗ്രഹിക്കട്ടെ'-ഒരാൾ എഴുതി. 'കൊള്ളാം, അവൻ പണവും പ്രശസ്തിയും പാഴാക്കിയില്ല, മറിച്ച് അത് ത​െൻറ നേട്ടത്തിനായി ഉപയോഗിച്ചു'മറ്റൊരാൾ കുറിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.