Posted On
date_range Updated On
date_range വാക്സിനെടുത്ത് ആഴ്ചകൾ കഴിഞ്ഞ് കോവിഡ് പോസിറ്റീവായി അർജന്‍റീന പ്രസിഡന്‍റ്
ബ്യൂണസ് ഐറിസ്: കോവിഡ് വാക്സിൻ സ്വീകരിച്ച് ആഴ്ചകൾ കഴിഞ്ഞ് വൈറസ് ബാധ സ്ഥിരീകരിച്ച് അർജന്‍റീന പ്രസിഡന്‍റ് ആൽബെർട്ടോ ഫെർണാണ്ടസ്. രാജ്യത്ത് ആദ്യമായി വൈറസിനെതിരെ വാക്സിൻ സ്വീകരിച്ചവരിലൊരാളാണ് പ്രസിഡന്‍റ് ഫെർണാണ്ടസ്. കഴിഞ്ഞ ഡിസംബറിലാണ് രണ്ടര കോടി ഡോസ് വാക്സിൻ രാജ്യത്തെത്തിയത്. ജനുവരി 21ന് അദ്ദേഹം വാക്സിൻ സ്വീകരിക്കുകയും ചെയ്തു. റഷ്യയുടെ സ്പുട്നിക് വി വാക്സിനാണ് രാജ്യത്ത് ഉപയോഗിച്ചുവരുന്നത്.
ജന്മദിനമായ കഴിഞ്ഞ വെള്ളിയാഴ്ച പനിയും തലവേദനയും വന്ന് ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. േരാഗബാധ സ്ഥിരീകരിച്ചതോടെ സാമൂഹിക അകലം പാലിക്കുന്നതായും ഏകാന്തതയിലേക്ക് മാറിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.