Posted On
date_range Updated On
date_range പണമില്ല: ശ്രീലങ്ക തെരഞ്ഞെടുപ്പ് നീട്ടിവെച്ചു
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവെച്ചു. മാർച്ച് ഒമ്പതിന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. പുതിയ തീയതി മാർച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. പണമില്ലാത്തതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രയാസമാണെന്ന് കമീഷൻ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് രാജ്യത്തെ കൂടുതൽ ബാധ്യതയിലേക്ക് നയിക്കുമെന്നാണ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ വ്യാഴാഴ്ച പറഞ്ഞത്. പ്രതിപക്ഷം ഇതിനെ എതിർക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.