വാഷിങ്ടൺ: ന്യൂയോർക്കിലെ മാൻഹട്ടനിൽ തെൻറ ‘കാള’ക്ക് അഭിമുഖമായി സ്ഥാപിച്ച ‘നിർഭയ പെൺകുട്ടി’യെ നീക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയൻ ശിൽപി അർതുറോ ഡി മോഡിക്ക. അന്താരാഷ്ട്ര വനിത ദിനേത്താടനുബന്ധിച്ചാണ് വാൾസ്ട്രീറ്റിലെ പ്രശസ്തമായ ‘കുത്താനാഞ്ഞു നിൽക്കുന്ന കാള’യുടെ പ്രതിമക്കു മുന്നിൽ ‘ധൈര്യത്തോടെ നിൽക്കുന്ന പെൺകുട്ടി’യുടെ പ്രതിമ സ്ഥാപിച്ചത്.
ഒരു വർഷത്തേക്ക് ‘നിർഭയ പെൺകുട്ടി’യുടെ പ്രതിമ അവിടെത്തന്നെ നിലനിർത്താനുള്ള ന്യൂയോർക് നഗരാധികൃതരുടെ തീരുമാനമാണ് മോഡിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ പ്രതിമ ഉടമസ്ഥാവകാശ ലംഘനമാണെന്നാണ് ഇദ്ദേഹത്തിെൻറ വാദം. പെൺകുട്ടിയുടെ പ്രതിമയുടെ സാന്നിധ്യം തെൻറ പ്രതിമയുടെ കലാപരമായ അർഥത്തിൽ മാറ്റം വരുത്തുന്നുവെന്നും മോഡിക്ക പറഞ്ഞു. എന്നാൽ, സ്ത്രീകൾ സ്വന്തം ഇടം കണ്ടെത്തുന്നത് ഇഷ്ടപ്പെടാത്ത പരുഷന്മാരാണ് ‘നിർഭയ പെൺകുട്ടി’ക്കെതിരായി സംസാരിക്കുന്നതെന്ന് ന്യൂയോർക് മേയർ ബിൽ ഡി ബ്ലാസിയോ പ്രതികരിച്ചു. 1987ൽ നഗരാധികൃതരുടെ അനുമതിയില്ലാതെയാണ് മോഡിക്കയുടെ കാളയെ വാൾസ്ട്രീറ്റിൽ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.