ബെയ്ജിങ്: കാലാവസ്ഥ വ്യതിയാനത്തിനെതിരായ പാരിസ് ഉടമ്പടിയോടുള്ള ട്രംപിെൻറ നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് ചൈനയിലെ യു.എസ് എംബസിയിലെ മുതിർന്ന നയതന്ത്രജ്ഞൻ രാജിവെച്ചു. കഴിഞ്ഞ ജനുവരിയിൽ ബെയ്ജിങ്ങിലെ എംബസിയിൽ നിയമിതനായ ഡേവിഡ് റാങ്ക് ആണ് രാജിവെച്ചത്.
27 വർഷത്തെ പ്രവർത്തന പരിചയത്തിെൻറ ഉടമയാണ് റാങ്ക്. എന്നാൽ, ഡേവിഡ് റാങ്ക് വിദേശകാര്യ സേവനത്തിൽനിന്ന് വിരമിച്ചതായാണ് യു.എസിെൻറ ഇൗസ്റ്റ് ഏഷ്യ ബ്യൂറോ വക്താവ് റിച്ചി അല്ലൻ പറയുന്നത്. റാങ്ക് വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിഞ്ഞതെന്നും വർഷങ്ങൾ നീണ്ട അദ്ദേഹത്തിെൻറ ആത്മാർപ്പണത്തെ അഭിനന്ദിക്കുന്നതായും അവർ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുള്ള പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറാൻ ട്രംപ് തീരുമാനിച്ചത്. ഇതിനെതിരെ യു.എസിനകത്തുതന്നെ പ്രതിഷേധം കനക്കുന്നതിെൻറ സൂചനയായാണ് പുതിയ സംഭവികാസത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.