വാഷിങ്ടൺ: യു.എസിൽ കോവിഡ് മരണനിരക്ക് കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 2,494 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇ തോടെ ആകെ കോവിഡ് മരണം 54,265 ആയി. 9,60,896 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,18,162 ആളുകൾ രോഗമുക്തരായി.
17,216 ആണ് ന്യൂയോർക്കിലെ മാത്രം മരണനിരക്ക്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണവും അമേരിക്കയിലാണ്.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,03,289 ആയി. 2,921,439 ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. 8,36,978 പേർ രോഗമുക്തരായി. മരണനിരക്കിൽ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയിൽ 26,384 ആണ് മരണനിരക്ക്. സ്പെയിനിൽ 22,902 പേർ മരിച്ചു. ഫ്രാൻസ്(22,614), ബ്രിട്ടൻ (20,319) എന്നിവയാണ് തൊട്ടുപിന്നിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.