ട്രംപിനെതിരെ ​ 200 െ​ഡമോക്രാറ്റ്​ സാമാജികർ നിയമയുദ്ധത്തിന്​

ന്യൂ​യോ​ർ​ക്​: ​ട്രം​പി​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വ്യ​വ​സാ​യ സാ​​മ്രാ​ജ്യ​ത്തി​ലേ​ക്ക്​ വി​ദേ​ശ​പ​ണം ഒ​ഴു​കു​ന്ന​തി​നെ​തി​രെ അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​ലെ 200 സാ​മാ​ജി​ക​ർ നി​യ​മ​യു​ദ്ധ​ത്തി​ന്. 

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റി​ന്​ വി​ദേ​ശ​ത്തു​നി​ന്ന്​ വ​രു​മാ​ന​വും സ​മ്മാ​ന​വും സ്വീ​ക​രി​ക്കാ​ൻ യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ അ​നു​മ​തി വേ​ണ​മെ​ന്ന ച​ട്ടം​ലം​ഘി​ച്ചാ​ണ്​ ട്രം​പ്​ വ​ൻ​തു​ക സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ കൊ​ളം​ബി​യ​യി​ലെ കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

ട്രം​പി​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള റി​യ​ൽ എ​സ്​​റ്റേ​റ്റ്​ സം​രം​ഭ​ത്തി​​​െൻറ​യും മ​റ്റു സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും മേ​ൽ​നോ​ട്ടം മ​ക്ക​ൾ​ക്കും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നും കൈ​മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒാ​ഹ​രി​ക​ളേ​റെ​യും സ്വ​ന്തം​ പേ​രി​ലാ​യ​തി​നാ​ൽ വി​ദേ​ശ സ​ർ​ക്കാ​റു​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള ലാ​ഭ​വി​ഹി​തം ഇ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ക്കു​ന്നു​ണ്ട്. ചൈ​ന​യി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും നി​ര​വ​ധി പേ​റ്റ​ൻ​റു​ക​ൾ ട്രം​പ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ സ്വ​ന്ത​മാ​ക്കി​യ​തും ട്രം​പ്​ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷ​മാ​ണ്. ​സൗ​ദി അ​റേ​ബ്യ​ക്കും മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ബി​യി​സ്​​റ്റു​ക​ളി​ൽ​നി​ന്ന്​ സം​ഘ​ട​നാ​ഫീ​സ്​ ഇൗ​ടാ​ക്കു​ക​യും​ ചെ​യ്​​തി​ട്ടു​ണ്ട്. 

ത​​​െൻറ നി​കു​തി റി​േ​ട്ട​ൺ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​നി​യും ​പു​റ​ത്തു​വി​ടാ​ത്ത​തി​നാ​ൽ വ​രു​മാ​നം മ​​റ്റേ​തൊ​ക്കെ മേ​ഖ​ല​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്നു​വെ​ന്ന്​ അ​റി​യാ​ൻ​വ​ഴി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.ക​ഴി​ഞ്ഞ​ദി​വ​സം, സ​മാ​ന​മാ​യ മ​റ്റൊ​രു പ​രാ​തി ര​ണ്ടു ​െഡ​മോ​ക്രാ​റ്റ്​ അ​റ്റോ​ണി​മാ​ർ ന​ൽ​കി​യി​രു​ന്നു. 
വേ​റെ​യും പ​രാ​തി​ക​ൾ ഇ​തേ വി​ഷ​യ​ത്തി​ൽ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ങ്കി​ലും ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ട്രം​പും നീ​തി​ന്യാ​യ​വ​കു​പ്പും. ഹോ​ട്ട​ൽ ബി​സി​ന​സ്, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ വ​ഴി​യു​ള്ള വ​രു​മാ​നം നേ​ര​ത്തെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പെ​ടി​ല്ലെ​ന്നാ​ണ്​ ട്രം​പി​​​െൻറ നി​ല​പാ​ട്.

Tags:    
News Summary - us congress members against trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.