വാഷിങ്ടൺ: പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കയിൽ അൽഖ്വയ്ദ വിഭാഗങ്ങളുടെ ഭീകരാക്രമണമുണ്ടാകുമെന്ന് അന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ന്യൂയോർക് സിറ്റി പൊലീസ് അധികൃതരും പോർട്ട് അതോറിറ്റിയും ഇതും സംബന്ധിച്ച മുന്നറിയിപ്പ് പ്രദേശിക ഭരണ കേന്ദ്രങ്ങൾക്ക് നൽകിയിട്ടുണ്ട്.
അതേസമയം യു.എസ് ഒൗദ്യോഗിക വൃത്തങ്ങളിൽ ചിലർ ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്. ആക്രമണ ഭീഷണി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്ഇവർ പറയുന്നത്. പോർട്ട് അതോറിറ്റി ന്യുയോർക് പരിസരത്തെ വിമാനത്താവളങ്ങൾ, ടണലുകൾ, പാലം എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. െഎ.എസ് മോഡൽ ആക്രമണങ്ങളുടെ സാധ്യതയും യു.എസ് അധികൃതർ തള്ളിക്കളയുന്നില്ല.
ഭീകരവിരുദ്ധ സേനയും ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് എഫ്.ബി.ഐ അറിയിച്ചു.
പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ പ്രചാരണം അവസാന ഘട്ടത്തോട് എത്തി നിൽക്കുേമ്പാൾ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഹിലരി ക്ലിൻറണും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
അഭിപ്രായ സർവേകളിൽ ട്രംപ് പിന്നിലായിരുന്നെങ്കിലും ഇ–മെയിൽ കേസിൽ ഹിലരിക്കെതിരെ എഫ്.ബി.െഎ അന്വേഷണം പ്രഖ്യാപിച്ചതോടെ ഹിലരിക്കുണ്ടായിരുന്ന മുൻതൂക്കം പിന്നോക്കം പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.