ട്രംപി​ന്​ കീഴിൽ ​ജോലി ചെയ്യില്ലെന്ന്​; യു.എസ്​ അംബാസഡർ രാജിവെച്ചു

വാഷിങ്​ടൺ: പാനമയിലെ അമേരിക്കൻ അംബാസഡർ ജോൺ ഫീലി രാജിവെച്ചു. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ കീഴിൽ പ്രവർത്തിക്കാൻ സാധ്യമല്ലെന്നു​ പറഞ്ഞാണ്​ രാജി. 

‘‘വിദേശകാര്യ വകുപ്പിലെ ജൂനിയർ ഉദ്യോഗസ്​ഥൻ എന്ന നിലയിൽ, ​പ്രസിഡൻറിനെയും അദ്ദേഹത്തി​​​​െൻറ ഭരണകൂടത്തെയും വിശ്വസ്​തതയോടെ സേവിക്കുമെന്ന്​ ഞാൻ പ്രതിജ്ഞയിൽ ഒപ്പിട്ടിരുന്നു.

എന്നാൽ, പ്രസിഡൻറി​​​​െൻറ പല നയങ്ങളോടും എനിക്ക്​ യോജിക്കാൻ സാധിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ രാജിയല്ലാതെ മറ്റു വഴിയില്ല’’ -ജോൺ ഫീലി രാജിക്കത്തിൽ പറഞ്ഞു. സംഭവ​ം അമേരിക്കൻ വിദേശകാര്യ വകുപ്പും വൈറ്റ്​ഹൗസും സ്​ഥിരീകരിച്ചു. വ്യക്തിഗത കാരണങ്ങളാലാണ്​ രാജിയെന്നാണ്​ വൈറ്റ്​ ഹൗസ്​ അറിയിച്ചിരിക്കുന്നത്​ ​.

Tags:    
News Summary - US ambassador to Panama quits and says he cannot serve under Trump-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.