വാഷിങ്ടൺ: ഇരുരാജ്യങ്ങൾക്കുമിടയിൽ തുടരുന്ന വ്യാപാരയുദ്ധം കൂടുതൽ രൂക്ഷമാക്കി ചൈനക്കെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് 30,000 കോടി ഡോളറിെൻറ (20,89,449 കോടി രൂപ) അധിക തീരുവ പ്രഖ്യാപിച്ചു. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന, ഇതുവരെയും തീരുവ ചുമത്താത്ത വസ്തുക്കൾക്കാണ് പുതുതായി 10 ശതമാനം നികുതി ചുമത്തുക. ഏറെയായി തുടരുന്ന വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ മാരത്തൺ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് പ്രഖ്യാപനം.
സെപ്റ്റംബർ ഒന്നോടെ പുതിയ തീരുവ നടപ്പാകും. സ്മാർട്ഫോൺ മുതൽ വസ്ത്രങ്ങൾവരെ എല്ലാ ചൈനീസ് ഉൽപന്നങ്ങളും ഇതോടെ തീരുവയുടെ പരിധിയിൽവരും. ഷാങ്ഹായിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകൾ പ്രകാരം യു.എസ് കാർഷിക ഉൽപന്നങ്ങൾ കൂടുതലായി വാങ്ങാമെന്ന കരാർ ലംഘിച്ചെന്നും പ്രതികാരമായി തീരുവ ചുമത്തുകയാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഏറെ വൈകാതെ ഇവ 25 ശതമാനമായി ഉയർത്തുമെന്നും മുന്നറിയിപ്പുണ്ട്.
ട്രംപ് അധികാരത്തിലെത്തി ഏറെ ൈവകാതെ ആരംഭിച്ച വ്യാപാരയുദ്ധത്തിെൻറ ഭാഗമായി ഇരുരാജ്യങ്ങളും നാലു തവണയാണ് പരസ്പരം തീരുവ ചുമത്തിയത്. 2018 ജൂലൈയിലും ആഗസ്റ്റിലും സെപ്റ്റംബറിലും യു.എസ് തീരുവ പ്രഖ്യാപിച്ചപ്പോൾ ഓരോ തവണയും അതേ നാണയത്തിൽ ൈചന തിരിച്ചടിച്ചു. 2019 മേയിൽ 20,000 കോടി ഡോളറിെൻറ അധിക തീരുവ പ്രഖ്യാപിച്ചപ്പോൾ 6400 കോടി ഡോളറിെൻറ തീരുവയുമായി ചൈനയും തിരിച്ചടിച്ചു. അവസാന നടപടിയാണ് കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം.
ഇതിനുപിന്നാലെ ലോകത്തുടനീളം ഓഹരി വിപണികൾ വൻതോതിൽ ഇടിഞ്ഞു. വ്യാപാര മാന്ദ്യത്തിെൻറ സൂചന നൽകി ഫ്രാൻസിലും ജർമനിയിലും ജപ്പാനിലും യു.എസിലുമുൾപെടെ വിപണികൾ രണ്ടു ശതമാനത്തിലേറെയാണ് പിറകോട്ടുപോയത്. യു.എസിെൻറ തീരുവക്കെതിരെ തിരിച്ചടിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.