ട്രം​പി‍െൻറ നാ​സ ബ​ജ​റ്റ്; ച​ന്ദ്ര​നി​ൽ ല‍ക്ഷ്യം, ചൊ​വ്വ​യി​ലു​മൊ​രു ക​ണ്ണ്

വാ​ഷി​ങ്​​ട​ൺ: ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യ 2019ലെ  ​ട്രംപ്​സർക്കാരി​​​െൻറ ​ബജ​റ്റി​ൽ ചൊ​വ്വ​യി​ലേ​ക്ക് മ​നു​ഷ്യ​രെ അ‍യ​ക്കു​ന്ന​തി​നും മു​ൻ​ഗ​ണ​ന. ഇൗ ​ഇ​ന​ത്തി​ൽ 1050 കോ​ടി ഡോ​ള​റാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ച​ന്ദ്ര​നി​ൽ മ​നു​ഷ്യ​രെ എ​ത്തി​ച്ചു​ള്ള ദീ​ർ​ഘ പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ​ക്കും ചൊ​വ്വ​യി​ലേ​ക്ക് മ​നു​ഷ്യ​രെ എ​ത്തി​ക്കാ​നു​ള്ള ദൗ​ത്യ​ങ്ങ​ൾ​ക്കു​മാ​ണ്​ തു​ക വ​ക​യി​രു​ത്തി​യ​ത്.നാ​സ വീ​ണ്ടും ച​ന്ദ്ര​നി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണെ​ന്ന് ആ​ക്ടി​ങ് നാ​സ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റോ​ബ​ർ​ട്ട് ലൈ​റ്റ് ഫോ​ർ​ട്ട് പ​റ​ഞ്ഞു. 

പ​ര്യ​വേ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് നാ​സ ശ്ര​മി​ക്കു​ന്ന​ത്. ന​വീ​ന​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ലൈ​റ്റ് ഫോ​ട്ട് പ​റ​ഞ്ഞു.  

Tags:    
News Summary - trumps nasa budget - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.