വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണത്തിൽ താൻ അന്വേഷണം നേരിടുന്നുണ്ടെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എഫ്.ബി.െഎ ഡയറക് ടറായിരുന്ന െജയിംസ് കോമിയെ പുറത്താക്കിയതിലാണ് താൻ അന്വേഷണം നേരിടുന്നതെന്നും ട്വിറ്റർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
റഷ്യൻ ഇടപെടൽ നടന്നുവെന്ന ആരോപണം അന്വേഷിക്കുകയായിരുന്ന എഫ്.ബി.െഎയോട് തെൻറ അടുപ്പക്കാരനായ മൈക്ക് ഫ്ലിന്നിനെ അന്വേഷണ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി ആരോപണമുയർന്നിരുന്നു. ആവശ്യം നിരസിച്ചതിനു പിന്നാലെയാണ് കോമി പുറത്തായതെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, അന്വേഷണത്തെ ഒരുനിലക്കും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ, ഇതിനുവിരുദ്ധമാണ് കഴിഞ്ഞദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശങ്ങൾ.
റഷ്യൻ ഇടപെടൽ അന്വേഷിക്കുന്ന റോബർട്ട് മുള്ളർ കമ്മിറ്റി ഏഴുമാസം അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവൊന്നും കൊണ്ടുവരാനായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ, അന്വേഷണം നടക്കുന്നുവെന്ന സ്ഥിരീകരണമല്ല ട്രംപ് നടത്തിയതെന്നും, കഴിഞ്ഞദിവസം വാഷിങ്ടൺ പോസ്റ്റ് നൽകിയ വസ്തുതാവിരുദ്ധ റിപ്പോർട്ടിനോടുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയതെന്നും ട്രംപിെൻറ വക്താവ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.