വാഷിങ്ടണ്‍: യു.എസിലെ സ്കൂളുകളില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനായി ഇനി പ്രത്യേക ടോയ്ലറ്റുകളുണ്ടാവില്ല. ഈ വിഷയത്തില്‍ മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ കൊണ്ടുവന്ന നയം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് റദ്ദാക്കി. മൂന്നാംലിംഗക്കാരുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്നതെന്നും അവകാശത്തെ മാനിക്കുന്നതെന്നും ഏറെ പ്രശംസ നേടിയിരുന്നു ഒബാമയുടെ തീരുമാനം. നിയമപരമായ സാധുതയില്ളെങ്കിലും തീരുമാനം നടപ്പാക്കാത്ത സ്കൂളുകള്‍ക്ക്് ഫണ്ട് നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് ഒബാമയുടെ ജസ്റ്റിസ് ആന്‍ഡ് എജുക്കേഷന്‍ വകുപ്പ് കഴിഞ്ഞ മേയില്‍ പുറപ്പെടുവിച്ച നിര്‍ദേശത്തിലുണ്ടായിരുന്നു.
എന്നാല്‍, തങ്ങളുടെ മക്കളുടെ സുരക്ഷയും സ്വകാര്യതയും ലംഘിക്കപ്പെടുമെന്ന് കാണിച്ച് പലരും ഇതിനെതിരെ രംഗത്തുവന്നു. 13 സംസ്ഥാനങ്ങളില്‍ നിയമയുദ്ധവും ആംഭിച്ചു. നിര്‍ദേശം എങ്ങനെ പ്രയോഗവത്കരിക്കും എന്നതടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കങ്ങളും സംവാദങ്ങളുമുയര്‍ന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ തീരുമാനം ടെക്സസിലെ ജഡ്ജ് താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. പ്രത്യേക ടോയ്ലറ്റ് അനുവദിക്കേണ്ടെന്ന് കാണിച്ച് ഡോണള്‍ഡ് ട്രംപ് ഭരണകൂടം കഴിഞ്ഞ ബുധനാഴ്ച സ്കൂളുകള്‍ക്ക് കത്തയച്ചതോടെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായി.
വിദ്യാഭ്യാസത്തില്‍ ലിംഗവിവേചനം പാടില്ളെന്ന രാജ്യത്തെ ഫെഡറല്‍ നിയമത്തിന് വിരുദ്ധമാണ് ഒബാമയുടെ നയം എന്നാണ് ഇതിന് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വത്വത്തെ സംരക്ഷിക്കുന്നതാണ് ഇതെന്നായിരുന്നു ഒബാമയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.