റഷ്യൻ ബന്ധം; ട്രംപി​െൻറ സുരക്ഷ ഉപദേഷ്​ടാവ്​ രാജിവെച്ചു

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപി​​െൻറ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ മൈക്കൽ ഫ്ലിൻ രാജി​ വെച്ചു​.  ഫ്ലിന്‍ റഷ്യയ്ക്ക് രഹസ്യവിവരം ചോര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

റഷ്യയ്ക്കു ഉപരോധം ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചാണ് വിവരം കൈമാറിയത്. രാജി വാർത്ത അമേരിക്കന്‍ ഒൗദ്യോഗിക വൃത്തങ്ങൾ സ്​ഥിരീകരിച്ചിട്ടുണ്ട്​.

റിട്ടയർ ജനറൽ കെയ്​ത്​ കെല്ലോഗിനെയായിരിക്കും ഇൗ ഒഴിവിലേക്ക്​ നിയമിക്കുക. നിലവിൽ വൈറ്റ്​ ഹൗസ്​ ദേശീയ സുരക്ഷ കൗൺസിൽ ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ആണ്​ കെല്ലോഗ്​.

നേരത്തെ ഇക്കാര്യത്തിൽ ജസ്​റ്റിസ്​ ഡിപ്പാർട്​മ​െൻറ്​ വൈറ്റ്​ഹൗസിനെ വിമർശിച്ചതായി യുഎസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. അതേസമയം ഫ്ലിന്നിനെ നിർബന്ധിച്ച്​ രാജി​വെപ്പിക്കുകയായിരുന്നു എന്നാണ്​ ഡെമോക്രാറ്റിക്​ അംഗങ്ങൾ ആരോപിക്കുന്നത്​.

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.