മൈക്കിള്‍ ഫ്ളിന്‍ യു.എസ് സുരക്ഷ ഉപദേഷ്ടാവ്, മൈക് പൊംപിയോ സി.ഐ.എ ഡയറക്ടര്‍

വാഷിങ്ടണ്‍: മുന്‍ ഇന്‍റലിജന്‍സ് മേധാവിയും ഒബാമ ഭരണകൂടത്തിന്‍െറ കടുത്ത വിമര്‍ശകനുമായ മൈക്കിള്‍ ഫ്ളിന്നിനെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സെനറ്റര്‍ ജെഫ് സെഷന്‍സിനെ അറ്റോണി ജനറലായും റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് മൈക് പൊംപിയോയെ സി.ഐ.എ ഡയറക്ടറായും നിയമിക്കുമെന്നും ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.

ഡിജഫന്‍സ് ഇന്‍റലിജന്‍സ് മേധാവിയായിരുന്ന മൈക്കല്‍ ഫ്ളിന്‍, തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ദേശസുരക്ഷ വിഷയങ്ങളില്‍ ട്രംപിന് ഉപദേശം നല്‍കിയിരുന്നു.

ഭരണപരിജ്ഞാനമില്ലാത്ത ട്രംപിന്, ഫ്ളിന്നിന്‍െറ നിയമനം ഏറെ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. യു.എസ് കോണ്‍ഗ്രസ് അംഗമായ മൈക് പൊംപിയോ കന്‍സാസ് പ്രതിനിധിയാണ്. നിലവില്‍ യു.എസ് കോണ്‍ഗ്രസിന് കീഴിലുള്ള ഇന്‍റലിജന്‍സ് കമ്മിറ്റി അംഗമാണ്.

നിയുക്ത വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിന്‍െറ അടുപ്പക്കാരന്‍ കൂടിയാണ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ ട്രംപിന്‍െറ എതിരാളി മാര്‍കൊ റൂബിയോയെയാണ് പൊംപിയോ പിന്തുണച്ചിരുന്നത്.

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.