ട്രംപിനു മുന്നില്‍ നിയമ കടമ്പകള്‍ ഏറെ


വാഷിങ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടി ന്യായീകരിക്കുമ്പോഴും ട്രംപിനു മുന്നില്‍ നിയമത്തിന്‍െറ കടമ്പകള്‍ ബാക്കിയാകുന്നു. എന്നാല്‍, വിവാദ ഉത്തരവ് പിന്‍വലിക്കുന്ന കാര്യം വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞു.

അതേസമയം, ട്രംപിന്‍െറയും വൈറ്റ്ഹൗസിന്‍െറയും വഴികള്‍ അത്ര എളുപ്പമാകില്ളെന്നാണ് സൂചന.   കുടിയേറ്റ നിരോധന ഉത്തരവ് സ്റ്റേ ചെയ്ത ഫെഡറല്‍ ജഡ്ജിയുടെ  നടപടിക്കുശേഷം ഇരുവിഭാഗത്തിന്‍െറയും വാദങ്ങള്‍ സമര്‍പ്പിക്കാന്‍ അപ്പീല്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ എന്നാണ് കോടതി പറയുന്നത്.

Tags:    
News Summary - trump travel ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.