യു.എസിൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉടൻ തുറക്കണമെന്ന് ട്രം​പ് 

വാ​ഷിം​ഗ്ട​ണ്‍: രാജ്യത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉടൻ തുറന്നു കൊടുക്കണമെന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​വ​ർ​ണ​ർ​മാ​ർക്ക് യു.എസ്​​ പ്ര​സി​ഡൻറ്​ ഡോ​ണ​ൾ​ഡ് ട്രം​പ് ഉത്തരവ്‌ നൽകി. പ​ള്ളി​ക​ൾ, സി​ന​ഗോ​ഗു​ക​ൾ, മോ​സ്ക്കു​ക​ൾ തു​ട​ങ്ങി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ അ​വ​ശ്യ സേ​വ​ന​ങ്ങ​ളുടെ പട്ടികയിൽ ഉൾപെടുന്നതാണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെള്ളിയാഴ്ച വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഈ ​ആ​ഴ്ച ആ​വ​സാ​ന​ത്തോ​ടെ ത​ന്നെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ക്കാ​ൻ ഗ​വ​ർ​ണ​ർ​മാ​ർ അ​നു​മ​തി ന​ൽ​ക​ണം. അ​ങ്ങ​നെ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ, അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ച്ചു നി​ർ​ത്തു​ന്ന ഇ​ട​ങ്ങ​ളാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​ന്നും ട്രം​പ് പ​റ​ഞ്ഞു. 

കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപെട്ട പതിനായിരങ്ങളുടെ സ്മരണക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ച്​ ദേശീയ പതാക മൂന്നു ദിവസം താഴ്ത്തികെട്ടുന്നതിനും ട്രംപ്​ ഉത്തരവിട്ടിട്ടുണ്ട്.
 

Tags:    
News Summary - Trump slams governors, demands they open houses of worship -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.