യു.എസ്​ ഉൽപന്നങ്ങൾക്ക്​ ഏർപ്പെടുത്തിയ അധിക തീരുവ ചൈന പിൻവലിക്കണം -ട്രംപ്​

വാഷിങ്​ടൺ: അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക്​ ചൈന ഏർപ്പെടുത്തിയ അധിക തീരുവ ഉടൻ പിൻവലിക്കണമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ബീഫ്​, പന്നിയിറച്ചി തുടങ്ങിയ ഉൽപന്നങ്ങൾക്ക്​ ഏർപ്പെടുത്തിയ അധിക തീരുവ പിൻവലിക്കണമെന്നാണ്​ ട്രംപി​​െൻറ ആവശ്യം.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര മേഖലയിലെ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകളുമായി രാജ്യം മുന്നോട്ട്​ പോവുകയാണ്​. ഇൗയൊരു സാഹചര്യത്തിൽ അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക്​ ഏർപ്പെടുത്തിയ അധിക തീരുവ ചൈന പിൻവലിക്കണം. മാർച്ച്​ ഒന്ന്​ മുതൽ ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ അധിക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ താൽകാലികമായി പിൻമാറുകയാണെന്നും ട്രംപ്​ വ്യക്​തമാക്കി.

അതേസമയം, ചൈനയുമായുള്ള ചർച്ചകളിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന്​ ട്രംപി​​െൻറ സാമ്പത്തിക ഉപദേഷ്​ടാവ്​ വ്യക്​തമാക്കി. ചൈനീസ്​ അധികൃതരുമായും പ്രസിഡൻറ്​ ഷീ ജിങ്​ പിങ്ങുമായും ഇനിയും ചർച്ചകൾ നടത്തുമെന്നും അമേരിക്ക അറിയിച്ചു.

Tags:    
News Summary - Trump says he’s asked China to ‘immediately’ remove all tariffs-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.