പ്രവർത്തനം മെച്ചപ്പെടുത്താൻ ലോകാരോഗ്യ സംഘടനക്ക്​ 30 ദിവസത്തെ സമയം നൽകി ട്രംപ്​

വാഷിങ്​ടൺ: കോവിഡ്​ വിഷയത്തിൽ ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേർന്ന്​ പ്രവർത്തിക്കുന്നുവെന്ന ആരോപണത്തിൽ ഉറച്ച്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. വൈറസ്​ ലോകം മുഴുവൻ പരത്തിയ ചൈനക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്​ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ്​ അദാനോം ഗെബ്രിയേസൂസിന്​ ​ട്രംപ്​ കത്തയക്കുകയും ചെയ്​തു. 

പ്രവർത്തനം മെച്ചപ്പെടുത്താൻ 30 ദിവസത്തെ സമയവും അനുവദിച്ചു. അതിനകം കാര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്ക്​ നീങ്ങുമെന്നാണ് ട്രംപ്​ നൽകിയ മുന്നറിയിപ്പ്​. ലോകാരോഗ്യ സംഘടനക്ക്​ ധനസഹായം നിർത്തിവെച്ചത്​ പുനപ്പരിശോധിക്കുമെന്ന്​ കഴിഞ്ഞദിവസം ട്രംപ്​ ഭരണകൂടം വ്യക്തമാക്കിയിരുന്നു. കത്ത്​ പിന്നീട്​ ട്രംപ്​ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു. 

 2019 ഡിസംബർ ആദ്യമോ അതിനുമു​േമ്പാ ചൈനയിലെ വൂഹാനിൽ കോവിഡ്​ പൊട്ടിപ്പുറപ്പെട്ടുവെന്ന വിശ്വസനീയമായ റിപ്പോർട്ടുകൾ ലോകാരോഗ്യ സംഘടന അവഗണിക്കുകയായിരുന്നു. ഇതെ കുറിച്ച്​ വിശദമായി അന്വേഷണം നടത്തുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്നും ​ കത്തിൽ ട്രംപ്​ വിമർശിക്കുന്നു. 

ഡിസംബർ 30 ഓടെ തന്നെ വൈറസ്​ പൊതുജനാരോഗ്യത്തിന്​ വലിയ വെല്ലുവിളി സൃഷ്​ടിക്കുമെന്ന്​ ലോകാരോഗ്യസംഘടന മനസിലാക്കി. ഇക്കാര്യം തായ്​വാൻ അധികൃതരുമായി അവർ ആശയവിനിമയം നടത്തുകയും ചെയ്​തു. എന്നാൽ രാഷ്​ട്രീയ കാരണങ്ങളാലോ മറ്റോ മറ്റുരാജ്യങ്ങൾക്ക്​ മുന്നറിയിപ്പുനൽകാനോ അവരുമായി ഈ നിർണായക വിവരങ്ങൾ പങ്കുവെക്കാനോ യു.എൻ സംഘടന തയാറായില്ല. 
എന്തിന്​ അന്താരാഷ്​ട്രവിദഗ്​ധ സംഘത്തെ കുറിച്ച്​ അന്വേഷിപ്പിക്കാനും ​മുതിർന്നില്ല. കോവിഡ്​ പ്രതിരോധത്തി​​​െൻറ കാര്യത്തിൽ താങ്കളും താങ്കൾ നേതൃത്വം നൽകുന്ന സംഘടനയും തെറ്റുകൾ ആവർത്തിക്കുകയായിരുന്നു. ലോകം അതിന്​ വലിയ വില നൽകേണ്ടിവന്നു. 30 ദിവസത്തിനകം പ്രവർത്തനം മെച്ചപ്പെടുത്താൻ തയാറാകുന്നില്ലെങ്കിൽ സംഘടനക്ക്​ നൽകിവരുന്ന സാമ്പത്തിക സഹായം എന്നെന്നേക്കുമായി നിർത്തിവെക്കുമെന്നും അംഗത്വം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക്​ നീങ്ങുമെന്നും പറഞ്ഞാണ്​ ട്രംപ്​ കത്ത്​ അവസാനിപ്പിക്കുന്നത്​. നേരത്തേ ലോകാരോഗ്യ സംഘടന ചൈനയുടെ കളിപ്പാവയാണെന്നും ട്രംപ്​ ആരോപിച്ചിരുന്നു.

Full View
Tags:    
News Summary - Trump gives a 30-day ultimatum to WHO chief-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.