Posted On
date_range Updated On
date_range യു.എസില്‍ 2017ലെ ആദ്യ വധശിക്ഷ നടപ്പാക്കി
വാഷിങ്ടണ്‍: ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ യു.എസ് നടപ്പാക്കി. ക്രിസ്റ്റഫര്‍ വില്‍കിന്‍സ് എന്ന 48കാരനെയാണ് അവസാന മാപ്പ് നല്‍കാന്‍ യു.എസ് സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ടെക്സാസ് ജയില്‍ അധികൃതര്‍ വധശിക്ഷക്ക് വിധേയനാക്കിയത്. 2005ല്‍ നടത്തിയ ഇരട്ടക്കൊലപാതകത്തിനാണ് ശിക്ഷ. യു.എസില്‍ ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്സാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.