കുടിയേറ്റക്കാരെയും മുസ്​ലിംകളെയും നിരീക്ഷിക്കാൻ ട്രംപ്​; പിന്തുണക്കി​ല്ലെന്ന്​ ടെക്​നോളജി മേഖല

ന്യൂയോർക്ക്​: അമേരിക്കയിലെ മുസ്​ലിംകളുടെയും അഭയാർത്ഥികളുടെയും വ്യക്​തിഗത രജിസ്​റ്ററി​ തയ്യാറാക്കാനുള്ള ട്രംപി​െൻറ നീക്കത്തിന്​ പിന്തുണ നൽകില്ലെന്ന്​ ​അമേരിക്കയിലെ ടെക്​നോളജി മേഖലയി​ലെ തൊഴിലാളികൾ.  മുസ്​ലിംകളെയും കുടിയേറ്റക്കാരെയും പിന്തുടരുന്നതിനാണ്​​ രജിസ്​റ്ററി നിർമ്മിക്കാനുള്ള ​നീക്കത്തിന്​ ട്രംപ്​ തുടക്കം കുറിച്ചതെന്നാണ്​ വിവരം​. എന്നാൽ മതത്തി​െൻറ അടിസ്​ഥാനത്തിൽ ഇത്തരത്തിൽ രജിസ്​റ്ററി നിർമ്മിക്കാനുള്ള നീക്കത്തിന്​ തങ്ങൾ പിന്തുണ നൽകിലെന്നാണ്​ ഗൂഗിൾ ഉൾപ്പെടെയുള്ള ടെക്​നോളജി കമ്പനികളിലെ തൊഴിലാളികൾ അറിയിച്ചിരിക്കുന്നത്​.

ഇത്​ സംബന്ധിച്ച്​ ഇവർ ഒരു തുറന്ന കത്ത്​ എഴുതുകയും ചെയ്​തു. കത്തിൽ നിരവധി ടെക്​ കമ്പനികളിലെ തൊഴിലാളിൾ ഒപ്പ്​ വെച്ചതായാണ്​ വിവരം. ഡാറ്റ പോളിസിയുടെ പേരിൽ ദുരിതമനുഭവിക്കുന്ന  മുസ്​ലിംകൾക്കും കുടിയേറ്റക്കാർക്കും പിന്തുണ നൽകുന്നതായും കത്ത്​ പറയുന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്​. അതു കൊണ്ട്​ തന്നെ ഇത്​ അനുവദിക്കാനാവില്ലെന്നാണ്​  ടെക്​നോളജി മേഖലയുടെ നിലപാട്​. 

സിലിക്കൺവാലിയുമായി  ട്രംപിന്​ നല്ല ബന്ധ​മല്ല ഉള്ളത്​. എൻസ്​ക്രിപ്​ഷൻ, കൂ​ടിയേറ്റം , നിരീക്ഷണം എന്നീ വിഷയങ്ങളിൽ ട്രംപിന്​ ടെക്​ കമ്പനികളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്​. ഇൗ പ്രശ്​നങ്ങളെല്ലാം പരിഹരിക്കുന്നതി​െൻറ ഭാഗമായി ടെക്​നോളജി മേഖലയിലെ പ്രമുഖ കമ്പനികളുമായി ചർച്ച നടത്താനൊരുങ്ങുകയാണ്​ ട്രംപ്​.

Tags:    
News Summary - Tech employees vow not to help Donald Trump surveil Muslims, deport immigrants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.