Posted On
date_range Updated On
date_range യു.എസിൽ കനത്ത മഴയിൽ മരംവീണ് രണ്ട് മാധ്യമപ്രവർത്തകർ മരിച്ചു
ന്യൂയോർക്ക്: യു.എസിൽ ആൽബെർേട്ടാ ചുഴലിക്കാറ്റ് നാശംവിതക്കുന്നു. നോർത്ത് കരോലൈനയിൽ കനത്ത മഴയിൽ മരം കടപുഴകി രണ്ട് മാധ്യമപ്രവർത്തകർ മരിച്ചു.
മഴയുടെ റിപ്പോർട്ട് ശേഖരിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽെപ്പട്ടത്. സൗത് കരോലൈനയിലെ അതിർത്തിയിലെ ഡബ്ല്യു.എഫ്.എഫ് ടെലിവിഷൻ റിപ്പോർട്ടർ മൈക് മക്കോർമിക്, കാമറമാൻ ആരോൺ സ്മെൽത്സറുമാണ് മരിച്ചത്. ദുരന്തനിവാരണത്തിനായി നോർത്ത് കരോലൈന ഗവർണർ അടിയന്തര സഹായം തേടിയിട്ടുണ്ട്. ഇരുവരും സഞ്ചരിച്ച വാഹനത്തിനു മുകളിൽ മരം കടപുഴകി വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.