വാഷിങ്ടണ്‍: വൈറ്റ്ഹൗസിന്‍െറ പടിയിറങ്ങിയാല്‍ താന്‍ ആഗ്രഹിക്കുന്നത് ‘സ്പോട്ടിഫൈ’യുടെ പ്രസിഡന്‍റ് ആകാനാണെന്ന ഒബാമയുടെ തമാശ യാഥാര്‍ഥ്യമാകുമോ? ഇപ്പോഴിതാ പ്രസിഡന്‍റ് ഓഫ് പ്ളേ ലിസ്റ്റ് എന്ന പുതിയ തസ്തിക ഉണ്ടാക്കി യോഗ്യനായ ഉദ്യോഗാര്‍ഥിക്കായി സംഗീത കമ്പനിയായ സ്പോട്ടിഫൈ കാത്തിരിക്കുന്നു.
തങ്ങളുടെ തൊഴില്‍പേജില്‍ നല്‍കിയ പരസ്യത്തില്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ചില നിബന്ധനകള്‍ അവര്‍ പറയുന്നുണ്ട്. ഉന്നതശ്രേണിയിലുള്ള ഒരു രാജ്യത്തിന്‍െറ തലപ്പത്ത് എട്ടു വര്‍ഷത്തെയെങ്കിലും അനുഭവപരിജ്ഞാനം വേണമെന്നാണ് അതിലൊന്ന്. സഹൃദയനും ഊഷ്മളമായ പെരുമാറ്റത്തിന്‍െറ ഉടമയുമായിരിക്കണം. പുറമെ, സമാധാന നൊബേല്‍ ജേതാവുമായിരിക്കണം. ഇത്രയും പറഞ്ഞിട്ടും തങ്ങള്‍ ഉദ്ദേശിക്കുന്നയാള്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയാണെന്ന് സ്പോട്ടിഫൈ എവിടെയും തുറന്നുപറഞ്ഞിട്ടില്ല. സ്വീഡിഷ് സംഗീത കമ്പനിയാണ് സ്പോട്ടിഫൈ. 2015 മുതല്‍ തന്‍െറ പ്രിയപ്പെട്ട പാട്ടുകള്‍ സ്പോട്ടിഫൈ വഴി ഒബാമ ഷെയര്‍ ചെയ്തുവന്നിരുന്നു. സ്വീഡനിലെ മുന്‍ യു.എസ് അംബാസഡറുടെ പത്നി പറയുന്നതനുസരിച്ച് കഴിഞ്ഞ ആഴ്ചപോലും സ്പോട്ടിഫൈയില്‍ തനിക്കുള്ള ജോലിക്കായി അദ്ദേഹം കാത്തുനിന്നിരുന്നു എന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.