സുലൈമാനി വർഷങ്ങൾ മു​മ്പ്​ കൊല്ലപ്പെടേണ്ടയാൾ- ട്രംപ്​

വാഷിങ്​ടൺ: ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി വർഷങ്ങൾക്കു മു​​മ്പേ കൊല്ലപ്പെടേണ്ടയാളാണെന്ന്​ അമേരിക്കൻ പ്രസിഡൻറ ്​ ഡോണൾഡ്​ ട്രംപ്​. യുദ്ധം തുടങ്ങാല്ല, അവസാനിപ്പിക്കാനാണ് സുലൈമാനിയെ വധിച്ചതെന്നും ട്രംപ് പറഞ്ഞു.

രക്തര ൂക്ഷിത പ്രവർത്തനത്തിന് അന്ത്യമായി. അമേരിക്കക്കാരുടെ ജീവിതം കൊണ്ട് പന്താടുന്ന എല്ലാ ഭീകരർക്കുമുള്ള മുന്നറിയ ിപ്പാണിത്. ഭീകരരുടെ നേതാവാണ് സുലൈമാനിയെന്നും ട്രംപ് ആരോപിച്ചു.

അമേരിക്കയിൽ ആക്രമണം നടത്താൻ സുലൈമാനി പദ്ധതിയിട്ടിരുന്നു. നിരവധി അമേരിക്കക്കാരുടെ മരണത്തിനും പരിക്കേൽക്കാനും റെവലൂഷനറി ഗാർഡ്​ മേധാവി കാരണമായിട്ടുണ്ടെന്നും ട്രംപ് വ്യക്​തമാക്കി.

അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​​ന്‍റെ ഉ​ന്ന​ത സൈ​നി​ക ജ​​ന​​റൽ ഖാ​സിം സു​ലൈ​മാ​നി ഉ​ൾ​െ​പ്പ​ടെ എ​ട്ടു പേ​രാണ് കൊ​ല്ല​പ്പെ​ട്ടത്. ഇ​സ്​​ലാ​മി​ക് ​റെ​വ​ലൂ​ഷ​ന​റി ഗാ​ര്‍ഡ് സൈ​നി​ക വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ​‘ഖു​ദ്​​സ്​​ സേ​ന’ മേ​ധാ​വി​യാ​ണ്​ ഖാ​സിം സു​ലൈ​മാ​നി. ഇ​റാ​ന്‍ പി​ന്തു​ണ​യു​ള്ള ഇ​റാ​ഖി​ലെ പൗ​ര​സേ​ന​ക​ളു​ടെ ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​റാ​യ അ​ബു മ​ഹ്ദി അ​ല്‍ മു​ഹ​ന്ദി​സും കൊ​ല്ല​പ്പെ​ട്ടിരുന്നു.

വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യാ​ണ് യു.​എ​സ് ​​സേ​ന ആ​ളി​ല്ലാ വി​മാ​ന​ത്തി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സൈ​നി​ക വ്യൂ​ഹ​ത്തിെന്‍റെ കാ​വ​ലോ​ടെ​യു​ള്ള യാ​ത്ര​ക്കി​ടെ​ ഉ​ന്ന​ത​ർ സ​ഞ്ച​രി​ച്ച ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ റോ​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Soleimani should have been eliminated many years ago: Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.