Posted On
date_range Updated On
date_range ടെക്സസിൽ കാണാതായ ഷെറിെൻറ മൃതദേഹം കണ്ടെത്തി
ടെകസസ്: ടെക്സസിൽ നിന്ന് കാണാതായ ഷെറിൻ മാത്യുവിെൻറ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കലുങ്കിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. വിശദമായ പരിശോധനകൾക്ക് മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ഷെറിെൻറ മൃതദേഹം പരിശോധന നടത്തുന്നതിനുള്ള നടപടികൾ അമേരിക്കൻ പൊലീസ് ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഷെറിെൻറ വീടിന് ഒരു കിലോമീറ്റർ മാറി റോഡിലെ കലുങ്കിനുള്ളിൽ നിന്ന് അമേരിക്കൻ സമയം 11 മണിയോടെയാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്.
ഇൗ മാസം ഏഴിനാണ് വടക്കൻ ടെക്സണിൽ നിന്ന് ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിന് ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിർത്തിയ കുട്ടിെയ പിന്നീട് കാണാതായെന്നാണ് വളർത്തച്ഛൻ എറണാകുളം സ്വദേശി വെസ്ലി പൊലീസിനെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.