രണ്ടാം ഉത്തര കൊറിയ ഉച്ചകോടി ഉടനുണ്ടാകുമെന്ന്​ ട്രംപ്

ന്യൂ​യോ​ർ​ക്​: ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​േ​ജാ​ങ്​ ഉ​ന്നു​മാ​യി ര​ണ്ടാ​മ​ത്തെ ഉ​ച്ച​കോ​ടി വൈ​കാ​തെ​യു​ണ്ടാ​കു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. യു.​എ​ന്നി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ ട്രം​പ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യി​രു​ന്ന​തി​ൽ​നി​ന്ന്​ ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടാം ഉ​ച്ച​കോ​ടി​ക്ക്​ വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ട്രം​പ്​ വ്യ​ക്​​ത​മാ​ക്കി. അ​തി​നി​ടെ, ക​ഴി​ഞ്ഞ ആ​ഴ്​​ച ഉ​ത്ത​ര കൊ​റി​യ സ​ന്ദ​ർ​ശി​ച്ച ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ജെ. ​ഇ​ൻ ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്​​ച തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കിം ​ജോ​​ങ്​ ഉ​ന്നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ലെ വി​വ​ര​ങ്ങ​ൾ ട്രം​പി​നെ മൂ​ൺ ച​ർ​ച്ച​യി​ൽ അ​റി​യി​ക്കും.

Tags:    
News Summary - second north Korea summit soon; says Trump -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.