തെരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധം: അന്വേഷണം മുള്ളറിന്

വാ​ഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെകുറിച്ചന്വേഷിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി മുന്‍ എഫ്.ബി.ഐ മേധാവി റോബര്‍ട്ട് മുള്ളറെ നിയമിച്ചു. പൊ​തു​ജ​ന​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ൻ എഫ്.ബി.ഐ ത​ല​വ​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​തെ​ന്ന് ഡെ​പ്യൂ​ട്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ റോ​ഡ് റോ​സ​ൻ​സ്റ്റീ​ൻ പ​റ​ഞ്ഞു. നീതിന്യായ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മുള്ളറു​ടെ നി​യ​മ​ന​ത്തെ ഇ​രു​വി​ഭാ​ഗം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും അം​ഗീ​ക​രി​ച്ചു.

അതേസമയം വിഷയം അന്വേഷിക്കുന്ന യു.എസ് സെനറ്റ് കമ്മിറ്റി, മുന്‍ എഫ്.ബി.ഐ തലവന്‍ ജയിംസ് കോമിയില്‍ നിന്ന് തെളിവെടുക്കാൻ തീരുമാനിച്ചു. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് കോമിക്ക് ലഭിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. നിലവിലെ എഫ്.ബി.ഐ മേധാവിയോട് റഷ്യൻ ഇടപെടല്‍ സംബന്ധിച്ച് കോമി തയ്യാറാക്കിയ കുറിപ്പുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൌസ് അധികൃതരുമായി വിഷയത്തെകുറിച്ച് നടത്തിയ ചര്‍ച്ചയുടെ മിനിറ്റ്സും ഹാജാരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്നിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം നിര്‍ത്തണമെന്ന് ട്രംപ്, ജെയിംസ് കോമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെയാണ് സെനറ്റിന്‍റെ തീരുമാനം. സെനറ്റിന് മുന്നില്‍ ഹാജരാകുമോ എന്ന് ജെയിസ് കോമി തീരുമാനം അറിയിച്ചിട്ടില്ല.

അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എഫ്.ബി.ഐ ഡ​യ​റ​ക്ട​ർ ജെ​യിം​സ് കോ​മി​യെ പു​റ​ത്താ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ലി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ ആവശ്യപ്പെട്ടിരുന്നു. യു​​​.എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റ​​​ഷ്യ​​​ൻ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​യെ​​​ന്നും റ​​​ഷ്യ​​​യും ട്രം​​​പി​​​ന്‍റെ പ്ര​​​ചാ​​​രണ​​​ടീ​​​മും ത​​​മ്മി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്ന ആരോപണം ശക്തമായിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിലാണ് ജയിംസ് കോമിയോട് രാജിവെക്കാൻ ട്രംപ് ആവശ്യപ്പെട്ടത്. പിന്നാലെ മൈക്കല്‍ ഫിന്നുമായി ബന്ധപ്പെട്ട അന്വേഷണം നിർത്തിവെക്കാൻ ട്രംപ് ആവശ്യപ്പെട്ട വാർത്തയും പുറത്തുവന്നു.

എന്നാൽ, പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ യാ​തൊ​രു ത​ര​ത്തി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​യും ന​ട​ത്തി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണം തെ​ളി​യി​ക്കു​മെ​ന്ന് മുള്ളറുടെ നി​യ​മ​ന​ത്തി​ന് ശേ​ഷം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Russian relations in election: Ex FBi director Muller will enquire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.