പുൽവാമ ഭീകരാക്രമണം; ഇരുരാജ്യങ്ങളും ഒരുമിച്ച്​ നീങ്ങണമെന്ന്​ ട്രംപ്​

വാഷിങ്​ടൺ: പുൽവാമയിൽ ജയ്​ശെ മുഹമ്മദ്​ നടത്തിയ ഭീകരാക്രമണത്തിൽ 40 ജവാൻമാർ കൊല്ലപ്പെട്ടത്​ അതിദാരുണമായ സംഭവമ െന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. പുൽവാമ ഭീകരാക്രമണത്തെ കുറിച്ചും അതിനു ശേഷം അയൽരാജ്യങ്ങളായ ഇന്ത് യയും പാകിസ്​താനുമിടയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങ​ൾ സംബന്ധിച്ചും റി​േപ്പാർട്ട്​ ലഭിച്ചു. ഉചിതമായ സമയത്ത്​ പ്രതികരിക്കുമെന്നും ട്രംപ്​ പറഞ്ഞു.

ഫെബ്രുവരി 14ന്​ നടന്ന ആക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ കുറിച്ചുള്ള ചോദ്യത്തിന്​ ഇന്ത്യയും പാകിസ്​താനും ഒരുമിച്ച്​ നീങ്ങുന്നതാണ്​ സന്തോഷമെന്നായിരുന്നു ട്രംപി​​െൻറ മറുപടി.

ഭീകരാക്രമണത്തെ ട്രംപ്​ നേ​രത്തെ അപലപിച്ചിരുന്നുവെങ്കിലും പ്രസ്​താവന നടത്തിയിരുന്നില്ല. സംഭവത്തിന്​ പിറകെ ഇന്ത്യയെ പിന്തുണച്ച​ യു.എസ്​ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ജോൺ ബോൾട്ടൺ ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു.

പാകിസ്​താൻ തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നത്​ അവസാനിപ്പിക്കണമെന്നും ജയ്​ശെ മുഹമ്മദിനെതിരെ കർശന നടപടിയെടുക്കണമെന്നും യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്കൽ പോംപെ, വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി സാറ സാൻഡേഴ്​സ്​ എന്നിവർ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Pulwama Attack "Horrible", Says Trump, Urging India, Pak To "Get Along"- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.