വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സുപ്രീംകോടതി ജഡ്ജി നോമിനി ബ് രൈറ്റ് കവനക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ആരോപണം നിഷേധിച്ച് കവന രംഗത്തെത്തിയതിനു പിന്നാലെ പ്രക്ഷോഭകർ പ്രതിഷേധം ശക്തമാക്കി.
ക്രിസ്റ്റീൻ ബ്ലാസി ഫോർഡ് എന്ന കോളജ് അധ്യാപികയാണ് കവനക്കെതിരെ ആദ്യം ലൈംഗിക ആരോപണവുമായി മുന്നോട്ടുവന്നത്. പിന്നാലെ കഴിഞ്ഞദിവസം യേൽ സർവകലാശാലയിൽ കവനയുടെ സഹപാഠിയായിരുന്ന ദബോറ റമിറെസും ആരോപണവുമായി രംഗത്തെത്തി. യഥാക്രമം 36ഉം 25ഉം വർഷം മുമ്പ് കവന ലൈംഗികമായി പീഡിപ്പിച്ചതായാണ് ഇരുവരുടെയും വെളിപ്പെടുത്തൽ.
ആരോപണം നിഷേധിച്ച് കവന പ്രസ്താവന പുറത്തിറക്കി. ‘‘ഞാനാരെയും ഒരിക്കലും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. ആദരവോടെ മാത്രമേ സ്ത്രീകളോട് ഇതുവരെ പെരുമാറിയിട്ടുള്ളൂ. ജീവിതകാലം മുഴുവൻ എന്നെയറിയുന്ന സ്ത്രീകളോട് ചോദിക്കൂ എന്നെക്കുറിച്ച്. അവർ പറയും ഞാൻ എങ്ങനെയാണ് പെരുമാറിയിട്ടുള്ളതെന്ന്’’ -ഫോക്സ് ന്യൂസിൽ ഭാര്യയോടൊത്ത് പെങ്കടുത്ത് നടത്തിയ അഭിമുഖത്തിൽ കവന പറഞ്ഞു.
ഫോർഡിെൻറ ആരോപണത്തിൽ വ്യാഴാഴ്ച ഇരുവരുടെയും വാദംകേൾക്കാൻ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് റമിറെസിെൻറ ആരോപണം. ഇത് കമ്മിറ്റി ഇതുവരെ പരിഗണിച്ചിട്ടില്ല. അതിനിടെ, കവനക്കെതിരെ പ്രക്ഷോഭകർ പ്രതിഷേധം ശക്തമാക്കി. ‘ഇരകളെ വിശ്വസിക്കുക’ എന്ന മുദ്രാവാക്യമുയർത്തി സുപ്രീംകോടതി സമുച്ചയത്തിനു മുന്നിൽ പ്രക്ഷോഭം തുടരുകയാണ് പ്രതിഷേധകർ. അതിനുമുമ്പ് സെനറ്റ് ഒാഫിസുകൾക്കകത്തും പ്രക്ഷോഭകർ പ്രതിഷേധിച്ചു.
തിങ്കളാഴ്ച പ്രക്ഷോഭകർ ഒാഫിസുകൾ ബഹിഷ്കരിച്ച് പ്രതിഷേധത്തിൽ പെങ്കടുത്തു. ‘ഞങ്ങൾ ക്രിസ്റ്റീൻ ബ്ലാസി ഫോർഡിനെ വിശ്വസിക്കുന്നു, ഞങ്ങൾ ദബോറ റമിറെസിനെ വിശ്വസിക്കുന്നു, ഞങ്ങൾ ഇരകളെ വിശ്വസിക്കുന്നു’ തുടങ്ങിയ പ്ലക്കാർഡുകളാണ് ഇവർ ഉയർത്തുന്നത്. സെനറ്റ് ഒാഫിസുകൾക്കകത്ത് പ്രതിഷേധിച്ച 125 പേരെ കാപിറ്റോൾ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രംപ് ഭരണകൂടം സുപ്രീംകോടതി ജഡ്ജിയായി നിർദേശിക്കുന്ന രണ്ടാമത്തെയാളാണ് 51കാരനായ കവന. കഴിഞ്ഞവർഷം ഏപ്രിലിൽ നീൽ ഗോർസുക്കിനെ നിർദേശിച്ചിരുന്നു.
യു.എസ് നിയമപ്രകാരം സുപ്രീംേകാടതി ജഡ്ജിമാർക്ക് വിരമിക്കൽ പ്രായമില്ല. ജീവിതാവസാനം വരെ ഇവർക്ക് സുപ്രീംകോടതി ജഡ്ജിമാരായി തുടരാം. ജോർജ് ബുഷിെൻറ കാലത്ത് നിയമിതനായ ക്ലാരൻസ് തോമസ് 27ഉം ബിൽ ക്ലിൻറെൻറ കാലത്ത് നിയമിതനായ റൂത്ത് ബാഡർ ഗിൻസ്ബർഗ് 25ഉം വർഷം സേവനമനുഷ്ഠിച്ചു. ക്ലിൻറെൻറ കാലത്തുതെന്ന നിയമിതനായ സ്റ്റെഫാൻ ബ്രെയർ 24 വർഷത്തിനുശേഷവും സുപ്രീംകോടതി ജഡ്ജിയായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.