ദാവോസിൽ ​ട്രംപ്​ എത്താനിരിക്കെ പ്രതിഷേധം ശക്​തമാവുന്നു

സൂറിച്ച്​ : ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തി​​​െൻറ സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ എത്താനിരിക്കെ അദ്ദേഹത്തിനെതിരായുള്ള പ്രതിഷേധം ശക്​തമാവുന്നു. ആഗോളവൽക്കരണ നയങ്ങളൾക്കെതിരായ പ്രക്ഷോഭം നടത്തുന്നുവരാണ്​ ​ട്രംപിനെതിരെയും ശക്​തമായ പ്രതിഷേധം ഉയർത്തുന്നത്​.

ട്രംപ്​്​, കൽക്കരി, ഫോസിൽ ഇന്ധനങ്ങൾ, ഗ്യാസ്​ എന്നിവ വേണ്ട എന്ന്​ പറയുന്ന ബാനറുകളുമായി​ ഇവർ തെരുവകൾ കീഴടക്കി​. ചില സമയത്ത്​ സു​ര​ക്ഷ സേനയേയും മറികടന്ന്​ ​ പ്രക്ഷോഭം മുന്നേറി. വെള്ളിയാഴ്​ചയാണ്​ ലോകസാമ്പത്തിക ഫോറത്തി​​​െൻറ സമ്മേളനത്തിൽ പ​െങ്കടുക്കുന്നതിനായി ട്രംപ്​ ദാവോസിലെത്തുന്നത്​. 

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബ്രീട്ടീഷ്​ പ്രധാനമന്ത്രി തെരേസ ​മെയ്​ തുടങ്ങിയ രാഷ്​ട്ര നേതാക്കളുമായി ട്രംപ്​ ദാവോസിൽ കൂടികാഴ്​ച നടത്തും. ഏകദേശം 2000 പ്രക്ഷോഭകാരികൾ ട്രംപിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Protesters break through security in Davos to march against Trump-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.