പൗരത്വ നിയമം: വാഷിങ്​ടണിൽ ഇന്ത്യൻ എംബസിക്ക്​ മുന്നിൽ പ്രതിഷേധം

വാഷിങ്​ടൺ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാഷിങ്​ടണിലെ ഇന്ത്യൻ എംബസിക്ക്​ മുന്നിലുള്ള ഗാന്ധി പ്രതിമക്ക്​ സമീപം ഇന്ത്യൻ വംശജരുടെ പ്രതിഷേധം. ഇന്ത്യയിലെ പൗരാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനാണ്​ ഒത്തുകൂടലെന്ന്​ ചടങ്ങിൽ സംസാരിച്ച സ​െൻറർ ഫോർ പ്ലൂരലിസത്തിലെ മൈക്​ ഗൗസ്​ പറഞ്ഞു.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സന്ദർഭത്തിൽ പൗരന്മാരോട്​ പൗരത്വം തെളിയിക്കണമെന്ന തരത്തിലുള്ള വിചിത്രമായ നയങ്ങളാണ്​ സർക്കാറി​േൻറതെന്ന്​ അമേരിക്കൻ-ഇന്ത്യൻ മുസ്​ലിം കോഡിനേഷ​​െൻറ കലീം ഖ്വാജ പറഞ്ഞു. സ്​ത്രീകളും കുട്ടികളുമടക്കം ഇരുനൂറിലേറെ പേ​ർ പ്രതിഷേധത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - protest infront of washington indian embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.