മോദി-ട്രംപ് കൂടിക്കാഴ്ചയിൽ 200കോടി ഡോളറിന്‍റെ ഡ്രോൺ ഇടപാട്

വാഷിങ്ടൺ: മോദി- ട്രംപ് കൂടിക്കാഴ്ചയിലൂടെ അമേരിക്ക നേടിയെടുത്തത് 200കോടിയുടെ ഡ്രോൺ ഇടപാട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ സംവിധാനങ്ങളിലുള്ള സഹകരണം ആഴത്തിലുള്ളതാക്കുമെന്ന വാഗ്ദാനം നടപ്പിൽ വരുത്തുന്നതിന്‍റെ ഭാഗമായാണ് 200കോടി ഡോളറിന്‍റെ ഡ്രോൺ ഇടപാടിൽ മോദി ഒപ്പുവെച്ചത്. കരാർ പ്രകാരം 22 പൈലറ്റില്ലാ പ്രിഡേറ്റർ ഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യക്ക് നൽകുക.

അത്യാന്താധുനിക പ്രതിരോധ സാങ്കേതിക വിദ്യയും ഉപകരണങ്ങളും അമേരിക്കയുടെ പങ്കാളികളുമായും സഖ്യരാജ്യങ്ങളുമായും പങ്കുവെക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്ന് വൈറ്റ്ഹൗസിൽ നടന്ന ഉച്ചകോടിക്കുശേഷം യു.എസും ഇന്ത്യയും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

യു.എസിന്‍റെ പ്രധാന പ്രതിരോധ പങ്കാളി എന്ന നിലക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്താൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിജ്ഞാബദ്ധമാണ് എന്നും സംയുക്തപ്രസ്താവനയിൽ പറയുന്നു.

 

Tags:    
News Summary - As Prime Minister Narendra Modi Meets Donald Trump, US Clears $ 2 Billion Drone Deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.