സാമൂഹിക അകലം പാലിക്കാൻ​ കളിത്തോക്കുപയോഗിച്ച്​ പുണ്യതീർത്ഥം തളിച്ചു; വൈദികൻെറ ചിത്രം വൈറൽ

മിഷിഗൺ: മഹാമാരിയുടെ കാലത്ത്​ സാമൂഹിക അകലം പാലിച്ച്​ ഒരുജീവിതം ജനങ്ങൾ ശീലമാക്കാനുള്ള പുറപ്പാടിലാണ്​ ലോകം. ഈ സാഹചര്യത്തിലാണ്​ യു.എസിലെ മിഷിഗണിലെ ഒരുക്രിസ്​ത്യൻ പുരോഹിതൻ തൻെറ സഹജീവികൾക്ക്​ സാമൂഹിക അകലം പാലിക്കുന്നതിലെ പുത്തൻ മാതൃക കാണിച്ചുകൊടുത്ത്​. ഡിട്രോയിറ്റിൽ കളിത്തോക്ക്​ ഉപയോഗിച്ച്​​ പുണ്യതീര്‍ത്ഥം തളിച്ച്​ വിശ്വാസികളെ അനുഗ്രഹിക്കുന്ന ഫാദർ ടിം പെൽകാണ്​ കഴിഞ്ഞ ദിവത്തെ സമൂഹ മാധ്യമങ്ങളിലെ താരം. 

പ്ലാസ്​റ്റിക്​ തോക്ക്​ ഉപയോഗിച്ച്​ ശുശ്രൂശ നടത്തുന്ന ഫാദറിൻെറ ചിത്രം സ​​െൻറ്​ ആംബ്രോസ്​ പാരിഷാണ്​ ഏപ്രിലിൽ ആദ്യമായി ഫേസ്​ബു​ക്കിൽ പങ്കുവെച്ചത്​. അന്നതത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ചിത്രം രണ്ടുദിവസം മുമ്പ്​ ട്വിറ്ററിൽ റീപോസ്​റ്റ്​ ചെയ്​തതോടെ വൈറലായി​. രണ്ട്​ ദിവസത്തിനകം ചിത്രത്തിന്​ 5.6 ലക്ഷം ലൈക്ക്​ ലഭിച്ചപ്പോൾ ലക്ഷം ആളുകൾ റീട്വീറ്റ്​ ചെയ്​തു. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ട്വിറ്റർ ഉപയോക്​താക്കൾ അത്​ മീമാക്കി മാറ്റുകയും ചെയ്​തു. 

ഡോക്​ടർമാരോട്​ കൂടിയാലോചിച്ച ശേഷം കഴിഞ്ഞ ഈസ്​റ്റർ സമയത്താണ്​ ഈ ഉപായം ​പ്രാവർത്തികമാക്കാൻ തുടങ്ങിയ​െതന്ന്​ 70കാരനായ ഫാദർ പെൽക്​ പ്രാദേശിക മാധ്യമത്തോട്​ പറഞ്ഞു. ‘പാരിഷിലെ കുട്ടികൾക്ക്​ വേണ്ട കാര്യങ്ങൾ ചെയ്യാനായിരുന്നു ആദ്യം കരുതിയത്​. മു​െമ്പങ്ങുമില്ലാത്ത ഒരു ഇസ്​റ്ററായിരു​ന്നല്ലോ ഈ വർഷം. സാമൂഹിക അകലം പാലിച്ചു​െകാണ്ട്​ എന്ത്​ ചെയ്യാമെന്ന ചിന്തയിൽ നിന്നാണ്​ ഈ ബുദ്ധി ​േ​താന്നിയതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - picture of priest Sprays Holy Water From Toy Gun To Maintain Social Distancing gone viral- world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.