Posted On
date_range Updated On
date_range പാട്രിക് ഷനാഹൻ പടിയിറങ്ങുന്നു
വാഷിങ്ടൺ: പാട്രിക് ഷനാഹൻ പെന്‍റഗൺ പ്രതിരോധ സെക്രട്ടറി സ്ഥാനത്തുനിന്ന് ഈയാഴ്ച പടിയിറങ്ങും. ഇറാനുമായും ഉത്തര കൊറിയയുമായും ചൈനയുമായുമുള്ള ട്രംപ് ഭരണകൂടത്തിെൻറ ബന്ധം വഷളായ അവസരത്തിൽ വലിയ വെല്ലുവിളികളാണ് പുതുതായി ചുമതലയേൽക്കുന്ന ആളെ കാത്തിരിക്കുന്നത്. സൈനിക സെക്രട്ടറി മാർക് എസ്പർ ആയിരിക്കും പകരക്കാരനാവുക. വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോയും ദേശീയ സുരക്ഷ സെക്രട്ടറി ജോൺ ബോൾട്ടനുമായും നല്ലബന്ധത്തിലാണെങ്കിലും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ഒത്തുപോകാൻ എസ്പറിന് സാധിക്കുമോ എന്നാണ് വിമർശകർ ഉറ്റുനോക്കുന്നത്. ട്രംപുമായുള്ള ഭിന്നതയാണ് വൈറ്റ്ഹൗസിലെ ഉത്തതരിൽ പലരുടെയും രാജിയിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.