മൈക്കിൾ ജാക്​സണെ കൊന്നതാണ്​; ഞാൻ ബലാൽസംഗം ചെയ്യപ്പെട്ടു -പാരിസ്​ ജാക്​സൺ

വാഷിങ്​ടൺ: പോപ്​ സ്​റ്റാർ​ മൈക്കിൾ ജാക്​സണെ കൊന്നതാണെന്ന വാദവുമായി മകൾ പാരിസ്​ ജാക്​സൺ. റോളിംങ്​ സ്​​റ്റോൺ വാരികക്ക്​ അനുവദിച്ച അഭിമുഖത്തിലാണ്​ പാരിസ്​ ഇക്കാര്യം പറഞ്ഞത്​.

പിതാവിനെ ചികിത്സിച്ച ഡോക്​ടർ കോൺറാഡ്​ മുറെ ​അളവിൽ കൂടുതൽ മരുന്ന്​ കുത്തിവെച്ചതുകൊണ്ടാണ്​ ജാക്​സൺ മരിച്ചത്​. എല്ലാ കാര്യങ്ങളും അതിലേക്കാണ്​ വിരൽ ചൂണ്ടുന്നത്​. മൊത്തത്തിൽ  ഒരു ഗൂഢാലോചനയായിട്ടാണ്​ തോന്നുന്നതെങ്കിലും പിതാവിൻറെ യഥാർഥ ആരാധകർക്കും കുടുംബത്തിലെ എല്ലാവർക്കും അത്​ അറിയാം. അനേകം ആളുകൾ എ​​െൻറ പിതാവ്​ മരിക്കണമെന്ന്​ ആഗ്രഹിച്ചു. അതേസമയം ആരുടെയും പേരെടുത്ത്​ പറയാതെയായിരുന്നു പാരിസ്​ ജാക്​സൻ​​െൻറ ആരോപണം.

കൗമാര കാലത്ത്​ അജ്ഞാതനായ വ്യക്​തി തന്നെ ലൈംഗികമായി പീഡിപ്പി​ച്ചതിനെ തുടർന്ന്​ താൻ ആത്​മഹത്യചെയ്യാൻ ​ശ്രമിച്ചതായും ഏറെക്കാലം വിഷാദ​രോഗം പിടിപെട്ട്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നതായും പാരിസ്​ പറയുന്നു. പാരിസിന്​ 11വയസുള്ളപ്പോൾ 2009 ജൂൺ 25നാണ് ​ജാക്​സൺ മരിച്ചത്​. ജാക്​സണി​​െൻറ മരണവുമായി ബന്ധപ്പെട്ട്​ ഇന്നും ദുരൂഹത നിലനിൽക്കുന്നതിനിടെയാണ്​ മകൾ പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്​.

 

News Summary - Paris Jackson: 'My father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.