Posted On
date_range Updated On
date_range ലോകത്തെ ഏറ്റവും വലിയ വജ്രം 65 ലക്ഷം ഡോളറിന് ലേലം ചെയ്തു
ന്യൂയോർക്: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ ലോകത്തെ ഏറ്റവും വലിയ വജ്രം 65 ലക്ഷം ഡോളറിന് ലേലത്തിൽ പോയി. ഡയമണ്ട് വിൽപനയിൽനിന്ന് ലഭിച്ച പണം പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കും. മുട്ടയോളം വലുപ്പമുള്ള ഡയമണ്ട് 709 കാരറ്റ് ആണ്. ന്യൂേയാർക്കിൽ കോടീശ്വരനായ ജ്വല്ലറി വ്യാപാരി ലോറൻസ് ഗ്രാഫിെൻറ പക്കൽനിന്ന് ക്രിസ്ത്യൻ പുരോഹിതനാണ് ഡയമണ്ട് വാങ്ങിയത്.
ഡയമണ്ട് വിൽപനയിലുടെ 59 ശതമാനം അതായത്, 39 ലക്ഷം ഡോളർ സർക്കാറിന് നികുതിയിനത്തിൽ ലഭിക്കും. ഇൗ തുക ശുദ്ധജലം, വൈദ്യുതി, സ്കൂളുകൾ, ആരോഗ്യം, റോഡ് എന്നിവയുടെ നിർമാണത്തിനാണ് ചെലവഴിക്കുക. കഴിഞ്ഞ മേയിൽ 78 ലക്ഷം ഡോളറിന് വജ്രംലേലം ഉറപ്പിച്ചെങ്കിലും നടന്നിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.