യുദ്ധവിരുദ്ധ പ്രവര്‍ത്തകന്‍ ടോം ഹൈഡന്‍ അന്തരിച്ചു

വാഷിങ്ടണ്‍: പ്രമുഖ യുദ്ധവിരുദ്ധ പ്രവര്‍ത്തകനായിരുന്ന ടോം ഹൈഡന്‍ യു.എസിലെ സാന്‍റ മോണിക്കയില്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നുവെന്ന് ഭാര്യ ബാര്‍ബറ വില്യംസ് അറിയിച്ചു. വിയറ്റ്നാം യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്‍െറ പേരിലാണ് ഹൈഡന്‍ ലോകമെങ്ങും അറിയപ്പെട്ടത്. യുദ്ധത്തിനെതിരായ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നാരോപിച്ച് കുറ്റം ചുമത്തപ്പെട്ട ‘ഷികാഗോ സെവനി’ ലെ അംഗമായിരുന്നു ഹൈഡന്‍.  കാലിഫോര്‍ണിയ സ്റ്റേറ്റ് അസംബ്ളിയെയും സെനറ്റിനെയും  രണ്ടു ദശകങ്ങളോളം പ്രതിനിധാനംചെയ്തിരുന്നു. 1939ല്‍ മിഷഗനില്‍ ആയിരുന്നു അദ്ദേഹത്തിന്‍െറ ജനനം. ആദ്യ ഭാര്യയായ നടി ജെയ്ന്‍ ഫോണ്ടയുമൊത്തുള്ള ദാമ്പത്യം 1973 മുതല്‍ 1990 വരെ നീണ്ടു. അമേരിക്കയിലെ രാഷ്ട്രീയ സ്ഥാപനങ്ങളുടെ പരിഷ്കരണത്തിനു വേണ്ടി നിരന്തരം എഴുതുകയും ശബ്ദിക്കുകയും ചെയ്തിരുന്നു ഹൈഡന്‍.

Tags:    
News Summary - obit tom hayden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.