ട്രംപ്: ഒബാമയുമായി ആശങ്ക പങ്കുവെച്ച് യൂറോപ്യന്‍ നേതാക്കള്‍

ബര്‍ലിന്‍: യു.എസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് വരുന്നതിലെ ആശങ്ക യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവിലെ പ്രസിഡന്‍റ് ബറാക് ഒബാമയുമായി പങ്കുവെച്ചു. യൂറോപ്പിലേക്ക് ഒബാമ നടത്തിയ അവസാന ഒൗദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ അവരുടെ ആശങ്ക പരസ്യമാക്കിയത്.സുരക്ഷ, സാമ്പത്തിക വെല്ലുവിളി തുടങ്ങി നിരവധി വിഷയങ്ങളില്‍, ട്രംപ് പ്രസിഡന്‍റാവുന്നതോടെ യു.എസ് നയത്തില്‍ മാറ്റമുണ്ടാവുമോ എന്നായിരുന്നു പ്രധാന ആശങ്ക.

യുക്രെയ്ന്‍, സിറിയ, നാറ്റോ സഖ്യം, വാണിജ്യ കരാറുകള്‍, കാലാവസ്ഥ വ്യതിയാനം പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന ചോദ്യം കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു.എന്നാല്‍, ജര്‍മനിയുമായി നാറ്റോ സഖ്യരാജ്യങ്ങളുമായും യു.എസ് ഇനിയും സഹകരിക്കുമെന്നും പറഞ്ഞ ഒബാമ, അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ തന്‍െറ ഭരണകാലയളവില്‍ സ്വീകരിച്ചിട്ടുണ്ടെന്നും തനിക്ക് ശേഷവും അങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒബാമ പറഞ്ഞു.
ബര്‍ലിനില്‍നിന്ന് ഒബാമ തെക്കന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലേക്ക് പോയി.

News Summary - obama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.