ഒബാമ ട്രംപിനെ അഭിനന്ദിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഡോണള്‍ഡ് ട്രംപിനെ വിളിച്ച് വിജയത്തില്‍ അഭിനന്ദനമറിയിച്ചു. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചക്ക് വേണ്ടി പ്രസിഡന്‍റ് ട്രംപിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഒബാമ വൈറ്റ് ഹൗസിലെ തന്‍െറ താമസസ്ഥത്തുനിന്നാണ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ വിളിച്ചതെന്ന് വൈറ്റ്ഹൗസ് വക്താക്കളാണ് അറിയിച്ചത്.

ഒബാമ വിളിക്കുമ്പോള്‍ അനുയായികള്‍ക്കിടയിലായതിനാല്‍ ഒബാമയെ പിന്നീട് തിരിച്ചു വിളിക്കുകയായിരുന്നെന്ന് ട്രംപിന്‍െറ പ്രചാരണവിഭാഗം മാധ്യമങ്ങളെ അറിയിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ ഹിലരി ക്ളിന്‍റനെയും ഒബാമ വിളിച്ചിട്ടുണ്ട്.

News Summary - obama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.