യു.എസിൽ ഇന്ത്യൻ വ്യവസായിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി

കാലിഫോർണിയ: ഇന്ത്യൻ ​പ്രവാസി വ്യവസായിയും ഡിജിറ്റൽ മാർക്കറ്റിങ്​ കമ്പനിയായ അത്രെ നെറ്റ്​ ഇൻകി​​െൻറ സ്ഥാപകനുമായ തുഷാർ അത്രെയെ (50) തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കാലിഫോർണിയ സാന്ത ക്രൂസിലെ വസതിയിൽ നിന്നും ഒക്​ടോബർ ഒന്നിനാണ്​ തുഷാറിനെ കടത്തികൊണ്ടുപോയത്​. പൊലീസ്​ നടത്തിയ തെരച്ചിലിൽ അത്രെയുടെ കാറിൽ മൃതദേഹം ക​െണ്ടത്തുകയിരുന്നു.

ചൊവ്വാഴ്​ച പുലർച്ചെ മൂന്നു മണിയോടെയാണ്​ തുഷാർ അത്രെയെ അക്രമികൾ കടത്തികൊണ്ടുപോയത്​. ആ സമയം തുഷാറി​​െൻറ വസതിയിൽ നിന്ന്​ പൊലീസ്​ എമർജൻസി നമ്പറിലേക്ക്​ ​േഫാൺ വിളിച്ചിരുന്നു. തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ സാന്ത ക്രൂസ്​ മൗൻറ്റൈൻസ്​ ഏരിയയിൽ അത്രെയുടെ ബി.എം.ഡബ്ല്യൂ എസ്​.യ​ു.വി കാർ കണ്ടെത്തി. കാറിനുള്ളിൽ അത്രെയുടെ മൃതദേഹം ഉണ്ടായിരുന്നു.

കൊലപാതകത്തിന്​ പിന്നിൽ മോഷണശ്രമമാണെന്ന്​ കരുതുന്നതായി പൊലീസ്​ അറിയിച്ചു.

Tags:    
News Summary - NRI millionaire Tushar Atre abducted from California , found dead in BMW - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.