നൊ​േബൽ സമ്മാന ജേതാവ്​ തോമസ്​ ഷില്ലിങ്​ അന്തരിച്ചു

വാഷിങ്​ടൺ: നൊ​േബൽസമ്മാന ജേതാവും പ്രശ്​സത സാമ്പത്തിക ശാസ്​ത്രജ്​ഞനുമായ തോമസ്​ ഷില്ലിങ്​(95) അന്തരിച്ചു. മേരിലാൻറിലെ ബെത്തസ്​ഡെയിലുള്ള വീട്ടിൽ വെച്ചായിരുന്നുഅദ്ദേഹത്തി​െൻറ അന്ത്യം. അദ്ദേഹത്തി​െൻറ സുഹൃത്താണ്​ മരണ വിവരം പുറത്ത്​ വിട്ടത്​.

ഗെയിം തിയറി ഉപയോഗിച്ച്​ ന്യൂക്ലിയർ സ്​ട്രാറ്റജി വിശദീകരിച്ചതിനാണ്​ 2005ൽ ഷെല്ലിങിന്​ നൊ​േബൽ സമ്മാനം ലഭിച്ചത്​. റോബർട്ട്​ അമാനുമായി അദ്ദേഹം സമ്മാനം പങ്കിടുകയായിരുന്നു. ഹാർവാർഡ്​ യൂനിവേഴ്​സിറ്റി, മെരിലാൻറ്​ യൂനിവേഴ്​സിറ്റി എന്നിവിടങ്ങളിലും പ്രൊഫസറായി അദ്ദേഹം സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

Tags:    
News Summary - Nobel prize winner economist Thomas Schelling dies at 95

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.