Posted On
date_range Updated On
date_range മെക്സികോയിൽ വിമാനം തകർന്നു; മുഴുവൻ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു
മെക്സികോസിറ്റി: മെക്സികോയിൽ 103 യാത്രക്കാരുമായി പോയ വിമാനം തകർന്ന് വീണു. അകടത്തിൽ നിന്ന് മുഴുവൻ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മെക്സിക്കൻ നഗരമായ ദുരൻഗോയിൽ നിന്ന് യാത്രക്കാരുമായി പറന്നുയർന്ന എയർമെക്സിക്കയുടെ വിമാനമാണ് തകർന്ന് വീണത്.
അപകത്തിൽ പരിക്കേറ്റ 80 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ വിമാനത്തിെൻറ പൈലറ്റിെൻറ പരിക്ക് ഗുരുതരമാണ്. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
മെക്സിക്കൻ എയർലൈൻ നൽകുന്ന വിവരപ്രകാരം 2431 എംബ്രയർ ഇ.ആർ.ജെ-190 എ.ആർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദുരൻഗോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് രണ്ട് മണിക്കൂറിനകമാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.