വാഷിങ്ടൺ: മൂന്നു വർഷം മുമ്പ് പസഫിക് സമുദ്രത്തിൽ അഗ്നിപർവത സ്ഫോടനം നടന്ന സ്ഥലത്ത് പുതുതായി പ്രത്യക്ഷപ്പെട്ട മണ്ണു പുതഞ്ഞ ദ്വീപ് ശാസ്ത്രജ്ഞരെ കുഴക്കുന ്നു. ദുരൂഹമായ സ്വഭാവങ്ങളോടെയുള്ള വിശാലമായ മൺപരപ്പിൽ ചെടികൾ മുളച്ചുപൊന്തുന് നുവെന്നു മാത്രമല്ല, പക്ഷികളുടെ സാന്നിധ്യവും കണ്ടുതുടങ്ങിയതോടെയാണ് ശാസ്ത്രജ്ഞർ പുതിയ ദ്വീപിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുന്നത്.
പസഫിക്കിലെ ടോംഗ ദ്വീപിനോടു ചേർന്ന് 2015െൻറ തുടക്കത്തിലുണ്ടായ വൻ അഗ്നിപർവത സ്ഫോടനത്തിനു പിന്നാലെയാണ് ദ്വീപ് പ്രത്യക്ഷപ്പെട്ടത്. മൂന്നുവർഷംകൊണ്ട് മണ്ണുറച്ച് ചെടികൾ മുളച്ചുതുടങ്ങിയ ഇവിടെ ജീവികളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ദ്വീപിന് ഒൗദ്യോഗികമായി പേരിട്ടില്ലെങ്കിലും സമീപ ദ്വീപുകളോടു ചേർത്ത് ഹംഗ ടോംഗ-ഹംഗ ഹാപയ് എന്ന പേരിൽ വിളിക്കപ്പെടുന്നുണ്ട്.
നാസയിൽനിന്ന് ഡാൻ െസ്ലബാക്കിെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഒക്ടോബറിൽ ദ്വീപ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. നിരവധി ചെടികൾ കണ്ടെത്തിയ സംഘം ഇവിടെ ഒരു വെള്ളിമൂങ്ങ താമസം തുടങ്ങിയതായും ശ്രദ്ധിച്ചു. ഇളംനിറമുള്ള പശിമയുള്ള പ്രത്യേകതരം മണ്ണാണ് ദ്വീപിെൻറ പ്രധാന സവിശേഷത.
150 വർഷത്തിനിടെ സമാന രീതിയിൽ ലോകത്ത് പ്രത്യക്ഷപ്പെട്ട മൂന്നാമത്തെ ദ്വീപാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 30 വർഷം വരെ ഇവ നിലനിന്നേക്കുമെന്നാണ് കണക്കുകൂട്ടൽ. ഒരു വർഷത്തിനിടെ സംഭവിക്കുന്ന മാറ്റങ്ങൾ അറിയാൻ നാസ സംഘം അടുത്ത വർഷവും ഇവിടെ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.