ഇന്ന് ലോക അമ്മായിയമ്മ ദിനം

വാഷിങ്ടണ്‍: മാതൃദിനം പോലെ നിങ്ങളുടെ ഭാര്യയുടെ/ഭര്‍ത്താവിന്‍െറ അമ്മമ്മാരെ ആഘോഷപൂര്‍വം ആദരിക്കാന്‍ ഇതാ ഒരു ദിനം. ലോക അമ്മായിയമ്മ ദിനം. എല്ലാവര്‍ഷവും ഒക്ടോബറിലെ നാലാമത്തെ ഞായറാഴ്ചയാണ് അമ്മായിയമ്മ ദിനമായി ആചരിക്കുന്നത്. നല്ല ഭക്ഷണമുണ്ടാക്കിക്കൊടുത്തോ വസ്ത്രം വാങ്ങിക്കൊടുത്തോ അതല്ളെങ്കില്‍ എഫ്.ബിയില്‍ പോസ്റ്റിട്ടോ (എല്ലാ അമ്മായിയമ്മമാര്‍ക്കും ഫേസ്ബുക് അക്കൗണ്ട് ഉണ്ടാവണമെന്നില്ല), അതുമല്ളെങ്കില്‍ സ്മാര്‍ട്ഫോണ്‍ സമ്മാനിച്ചോ അവരെ സന്തോഷിപ്പിക്കാം.  അതും പോരെങ്കില്‍ അമ്മായിയമ്മയെ കൂട്ടി ഒൗട്ടിങ്ങിനു പോവാം. 

ഇന്നത്തെ കാലത്ത്, കീരിയും പാമ്പും പോലുള്ള അമ്മായിയമ്മയും മരുമകളും സീരിയല്‍ കഥകളില്‍ മാത്രമേയുണ്ടാകൂ. ചിലപ്പോള്‍ കാണുമായിരിക്കും ആയിരത്തില്‍ ഒന്നെങ്കിലും, തര്‍ക്കിക്കുന്നില്ല.  1934 മാര്‍ച്ച് അഞ്ചിനാണ് ലോകത്താദ്യമായി അമ്മായിയമ്മ ദിനം ആഘോഷിച്ചു തുടങ്ങിയത്. അമേരിക്കന്‍ നഗരമായ ടെക്സസിലെ അമരില്ളോയിലായിരുന്നു അത്. ആ പ്രദേശത്തെ പ്രാദേശിക പത്രത്തിന്‍െറ എഡിറ്ററായിരുന്നു അതിനു നേതൃത്വം നല്‍കിയത്.  

പിന്നീട് എന്തു സംഭവിച്ചു എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല. വര്‍ഷങ്ങള്‍ക്കു ശേഷം 2002 മുതല്‍ എല്ലാവര്‍ഷവും ആ ദിനം മുടങ്ങാതെ കൊണ്ടാടിത്തുടങ്ങി. എന്നാല്‍, ആഘോഷം ഏതാനും രാജ്യങ്ങളില്‍ മാത്രമൊതുങ്ങി. അമ്മായിയമ്മദിനം എങ്ങനെ ആഘോഷിക്കാമെന്നതിന്‍െറ ചില പൊടിക്കൈകള്‍ ഇന്‍റര്‍നെറ്റില്‍ തപ്പിയാല്‍ കിട്ടും. 

Tags:    
News Summary - Mother-in-Law day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.